go

അനുഗ്രഹനിറവിൽ വിശ്വാസികൾ മടങ്ങി; മഞ്ഞനിക്കര പെരുന്നാൾ സമാപിച്ചു

SHARE

മഞ്ഞനിക്കര∙ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ പ്രാർഥിച്ചതിന്റെ അനുഗ്രഹ നിറവിൽ വിശ്വാസികൾ മടങ്ങി. പെരുന്നാൾ സമാപിച്ചു. പുല‍ർച്ചെ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസിന്റെ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു. 

തുടർന്ന് ദയറ പള്ളിയിൽ ഐസക് മാർ ഒസ്താത്തിയോസ്, സഖറിയാസ് മാർ പോളിക്കാർപ്പോസ്, അയൂബ് മാർ സിൽവാനോസ് എന്നിവരുടെ  കാർമികത്വത്തിൽ  മൂന്നിന്മേൽ കുർബാനയും നടന്നു. എട്ടരയോടെ പാത്രിയർക്കാ പ്രതിനിധി സ്വീഡൻ ആർച്ച് ബിഷപ് മാർ ദിയസ്കോറസ് ബെന്യാമിൻ അത്താസ് കുർബാന അർപ്പിച്ചു. പ്രദക്ഷിണത്തിനും നേർച്ച വിളമ്പിനും ശേഷമാണ് തീർഥാടകർ മടങ്ങിയത്.  

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama