go

സേവികാ സംഘം നവോത്ഥാനത്തിന്റെ ചാലകശക്തി: ജോസഫ് മാർത്തോമ്മാ

pathanamthitta-maramon
ആത്മീയത്തണലിൽ... മാരാമണ്ണിൽ മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിനെത്തിയവർ.
SHARE

മാരാമൺ ∙ ആത്മീയ, സാമൂഹിക മേഖലകളെ നയിക്കാൻ സ്ത്രീകൾ ശക്തരാണെന്നു പ്രഖ്യാപിച്ചു മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മാരാമൺ മണൽപ്പുറത്ത് പ്രൗഢോജ്വല സമാപനം. ശുഭ്രവസ്ത്രം ധരിച്ചെത്തിയ പതിനായിരക്കണക്കിനു സേവിനിമാരെ സാക്ഷി നിർത്തി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു കേട്ടുകേൾവി ഇല്ലാത്ത കാലത്തു സഭ തുടക്കമിട്ട സേവികാ സംഘം അക്കാലത്തെ നവോത്ഥാന മുന്നേറ്റത്തിന്റെ ചാലക ശക്തിയായിരുന്നെന്നു മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

നവോത്ഥാനത്തിന്റെ അടിത്തറ പാകിയതു സ്ത്രീ വിദ്യാഭ്യാസമാണ്. അന്ധവിശ്വാസങ്ങളെ ദൂരീകരിക്കുന്ന നവോത്ഥാനമാണ് ഒരു നൂറ്റാണ്ട് മുൻപ് സഭ തുടങ്ങിവച്ചത്. മാതൃഭാഷയിലുള്ള ആരാധനയ്ക്കു വേണ്ടിയും നിലകൊണ്ടു. ലഹരി ഉപയോഗത്തിനെതിരെയും സഭ ശബ്ദമുയർത്തി. ലഹരിയേക്കാൾ ഇന്ന് അപകടം മൊബൈൽ ഫോണിനോടുള്ള ആസക്തിയാണ്. വൈദികരിൽ പോലും ഇതു കൂടുതലാണ്. അദ്ദേഹം പറഞ്ഞു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാംപും തപാൽ കവറും മെത്രാപ്പൊലീത്ത പ്രകാശനം ചെയ്തു. സേവികാ സംഘത്തിന്റെ ആദ്യ നേതാവ് കാണ്ടമ്മ വർഗീസിന്റെ ജീവചരിത്രം, സേവികാ സംഘ ചരിത്രം, പെൺപാട്ടുകളുടെ സിഡി, ശതാബ്ദി ആഘോഷങ്ങളുടെ ഡിവിഡി എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷനായിരുന്നു. ലോക സഭാ കൗൺസിൽ മോഡറേറ്റർ ഡോ. അഗ്നസ് റജീന മ്യൂറൽ ആബം (കെനിയ), പ്രസിദ്ധ സുവിശേഷ പ്രസംഗകൻ ഡോ. സ്റ്റാൻലി ജോൺസിന്റെ ചെറുമകൾ ആനി മാത്യൂസ് യൂനിസ് (യുഎസ്), സേവികാ സംഘം ജനറൽ സെക്രട്ടറി മിനി ജോയിസ് തോമസ്, ട്രഷറർ മിനി ടി. അലക്സ് എന്നിവർ പ്രസംഗിച്ചു. പരിപാടിക്കു വേണ്ടി പ്രത്യേകം രൂപീകരിച്ച ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ശതാബ്ദി ഗാനം ആലപിച്ചു. റവ. സാജൻ പി. മാത്യു നേതൃത്വം നൽകി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama