go

യഥാർഥ മതബോധത്തിന്റെ അഭാവം മതസംഘർഷത്തിനു കാരണം: പ്രേമചന്ദ്രൻ

SHARE

ചെറുകോൽപ്പുഴ ∙ യഥാർഥ മതബോധത്തിന്റെ അഭാവമാണ് മത സംഘർഷത്തിന് കാരണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി . അയിരൂർ– ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത് സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ധർമവും സംസ്കാരവും വിശാലമായതുകൊണ്ടാണ് വൈദേശികമായ പലതിനെയും സ്വീകരിക്കാൻ കഴിഞ്ഞത്.

ഭാരതീയ ധർമവും സംസ്കാരവും ബഹുസ്വരമാണ്. യോജിപ്പും വിയോജിപ്പും ഉണ്ട്. വിയോജിപ്പിന്റെ പ്രത്യയശാസ്ത്രമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. യോജിപ്പിനും വിയോജിപ്പിനും ഭാരതീയ അചാര്യന്മാർ സ്ഥാനം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസം നിലനിർത്തണം. ഭക്തിയും യുക്തിയും ചേർന്നുപോകില്ല. വിശ്വാസത്തിൽ ഭരണകൂടത്തിന്റെയും കോടതിയുടെയും ഇടപെടൽ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുവെന്നത് ഒരു മതമല്ലെന്നും സംസ്കാരമാണെന്നും പി.സി. ജോർജ് എംഎൽഎ പറഞ്ഞു. ക്ഷേത്രങ്ങൾ വിശ്വാസികളുടെ കൈകളിൽ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പമ്പാ മണൽപ്പുറത്ത് ഒരാഴ്ച മുഴങ്ങിക്കേട്ടത് തത്വജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും വാക്കുകളായിരുന്നു. ആത്മീയതയുടെ ഉറവ തേടിയെത്തിയ ആയിരങ്ങൾ നിർവൃതിയോടെ മടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ മണൽപ്പുറത്ത് തയാറാക്കിയ പന്തലിൽ പ്രഭാഷണങ്ങൾ കേൾക്കുന്നതിന് എത്തിച്ചേർന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama