go

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതും പാപം: ആർച്ച് ബിഷപ് മുഗാബെ സെന്റാമു

Pathanamthitta News
മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ. ചിത്രം: മനോരമ
SHARE

മാരാമൺ∙ തെറ്റുകൾ ചെയ്യുന്നതു മാത്രമല്ല, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതും പാപമാണെന്ന് ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ സഭ ആർച്ച് ബിഷപ് ജോൺ ടക്കർ മുഗാബെ സെന്റാമു. മാരാമൺ കൺവൻഷൻ പ്രാരംഭ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

Pathanamthitta News
മാരാമൺ കൺവൻഷൻ പ്രാരംഭ യോഗത്തിൽ ആർച്ച് ബിഷപ് ജോൺ ടക്കർ മുഗാബെ സെന്റാമു പ്രസംഗിക്കുന്നു. പരിഭാഷകൻ റവ. മാത്യു സക്കറിയ സമീപം.

പാപങ്ങൾക്കായുള്ള പ്രലോഭനങ്ങൾ തലയ്ക്കു ചുറ്റും പറക്കുന്ന പരുന്തിനെപ്പോലെയാണ്. പരുന്തിന്റെ പറക്കൽ തടയാൻ നമുക്കു കഴിയില്ല. എന്നാൽ, അവ നമ്മുടെ തലയിൽ കൂടു കൂട്ടുന്നത് തടയാൻ കഴിയും. അതിനു വിശ്വാസവും പരിശുദ്ധാത്മാവിന്റെ ഇടപെടലും ജീവിതത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. 

ദൈവത്തിന്റെ ഹിതം അറിയുകയും അതനുസരിച്ചു ജീവിക്കുകയുമാണ് മനുഷ്യന്റെ കർത്തവ്യം. മനുഷ്യർ പരസ്പരം കരുതുന്നവരാകണമെന്നു ദൈവം ആഗ്രഹിക്കുന്നു. ദൈവം ക്രിസ്തുവിലൂടെ പഠിപ്പിച്ച പ്രാർഥന ദൈവഹിതത്തിന്റെ വെളിപ്പെടുത്തലുകളാണ്. ആ പ്രാർഥന ഓരോ വിശ്വാസിയുടെ ജീവിതത്തെ നയിക്കണം. 

മാരാമണ്ണിൽ പങ്കെടുക്കുന്നവരിൽ മാത്രമല്ല, സകലരിലേക്കും ആ പ്രാർഥനയുടെ വെളിച്ചം എത്തണമെന്നും അദ്ദേഹം പറഞ്ഞു. റവ. മാത്യു സക്കറിയ പ്രസംഗം പരിഭാഷപ്പെടുത്തി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama