go

ഗുരു സന്ദേശങ്ങളുടെ പ്രസക്തി വർധിച്ചു:ഉമ്മൻ ചാണ്ടി

SHARE

മാടമൺ ∙ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളുടെ പ്രസക്തി വർധിച്ചിരിക്കുന്ന കാലഘട്ടമാണിതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാടമൺ ശ്രീനാരായണ കൺവൻഷനിൽ ശ്രീനാരായണ ദാർശനിക സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുകയും ജീവിതത്തിൽ പകർത്തുകയും വേണം. ജീവിത വിജയം നേടാൻ അത് ഉപകരിക്കും. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ സമൂഹത്തെ ദർശിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മതാതീതമായ ആത്മീയത ഗുരു ലോകത്തിനു പ്രദാനം ചെയ്തു. ലോകത്തിന് ഇന്ന് ആവശ്യവും അതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ദാർശനിക സമ്മേളനം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം റാന്നി യൂണിയൻ ചെയർമാൻ പി.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്ര സെക്രട്ടറി സംഗീത വിശ്വനാഥൻ സന്ദേശം നൽകി. യൂണിയൻ കൺവീനർ കെ. പത്മകുമാർ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, സാം ചെമ്പകത്തിൽ, സി.എൻ. വിക്രമൻ, പി.എൻ. മധുസൂദനൻ, എം.എസ്. ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama