go

വെണ്ണിക്കുളം– റാന്നി റോഡ് നവീകരണം പുരോഗമിക്കുന്നു

Pathanamthitta News
റാന്നി–വെണ്ണിക്കുളം റോഡിൽ സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുന്നു.
SHARE

പൂവന്മല ∙ വെണ്ണിക്കുളം–റാന്നി റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്ന പണി പുരോഗമിക്കുന്നു. 12 കിലോമീറ്റർ റോഡ് 11 കോടി രൂപ ചെലവഴിച്ചാണു വികസിപ്പിക്കുന്നത്. 10–12 മീറ്റർ വരെ വീതിയുള്ള റോഡാണിത്. 6 മീറ്റർ വീതിയിലാണ് ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യ ഉപയോഗിച്ചു ടാറിങ് നടത്തുന്നത്. നിലവിലുള്ള കലുങ്കുകളുടെ വീതി വർധിപ്പിക്കുന്നതിനൊപ്പം പുതിയ കലുങ്കുകളും പണിയുന്നുമുണ്ട്.

അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും നിർമിക്കുന്നുണ്ട്. വശം വീതി കൂട്ടി കോൺക്രീറ്റ് നടത്താനും പദ്ധതിയുണ്ട്. താഴ്ന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തിയാണു നിർമാണം. കലുങ്കുകളുടെ പണി പൂർത്തിയായി. സംരക്ഷണഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നു. താഴ്ന്ന ഭാഗങ്ങൾ ഉയർത്തുന്ന പണി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. വേഗം പണി പൂർത്തിയാക്കാനാണു തീരുമാനം.

റാന്നി– തിരുവല്ല ദൂരം ഗണ്യമായി കുറയ്ക്കുന്ന റോഡാണിത്.  പുനലൂർ– മൂവാറ്റുപുഴ പാതയിലെ മാമുക്കിൽ നിന്നാരംഭിച്ച് മേനാതോട്ടം, പൂവന്മല, പ്ലാങ്കമൺ, തീയാടിക്കൽ, തടിയൂർ വഴി വെണ്ണിക്കുളത്തെത്തുന്ന പാതയാണിത്. റോഡിന്റെ തകർച്ച യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതോടെ യാത്ര സുഗമമാകും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama