go

ഗുരു പകർന്നത് വിശ്വമാനവികതയുടെ സന്ദേശം: മന്ത്രി കെ. രാജു

Pathanamthitta News
മാടമൺ ശ്രീനാരായണ കൺവൻഷന്റെ സമാപന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. അരയക്കണ്ടി സന്തോഷ്, ബീന സജി, രാജു ഏബ്രഹാം എംഎൽഎ, കെ. പത്മകുമാർ, പി.ആർ. അജയകുമാർ, കെ.പി. ഉദയഭാനു, എ.പി. ജയൻ, ബി. സുരേഷ്, എം.എസ്. ബിജുകുമാർ, പി.എൻ. മധുസൂദനൻ എന്നിവർ സമീപം.
SHARE

റാന്നി പെരുനാട് ∙ ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ ആഴം സമൂഹം പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിൽ ശ്രീനാരായണഗുരു വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. വിശ്വമാനവികതയാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്.

അറിയാനും അറിയിക്കാനും വേണ്ടിയാണു ഗുരു പ്രവർത്തിച്ചത്. വാദിക്കാനും ജയിക്കാനും വേണ്ടിയായിരുന്നില്ല. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയായിരുന്നു ഗുരു പ്രവർത്തിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. 

രാജു ഏബ്രഹാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ കെ. പത്മകുമാർ, കെ.പി. ഉദയഭാനു, എ.പി. ജയൻ, ടി.പി. സുന്ദരേശൻ, ബീന സജി, പി.എസ്. മോഹനൻ, ചിഞ്ചു അനിൽ, ബി. സുരേഷ്, എം.എസ്. ബിജുകുമാർ, പി.ആർ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama