go

സംസ്കാരം നമ്മുടെ മാതാവ്: സ്വാമിനി ശിവാനന്ദപുരി

pathanamthitta-shivananthapuri
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്നലെ നടന്ന വനിതാ സമ്മേളനം സ്വാമിനി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ എന്നിവർ സമീപം.
SHARE

ചെറുകോൽപ്പുഴ ∙ ധർമത്തിനെതിരായ വെല്ലുവിളികളെ തിരിച്ചറിയാനും നേരിടാനുമുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ടെന്ന് കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം അംഗം സ്വാമിനി ശിവാനന്ദപുരി. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്നലെ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

സംസ്കാരം നമ്മുടെ മാതാവാണ്, അതിനുനേരെയുണ്ടാകുന്ന പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അവർ പറഞ്ഞു. ഹിന്ദുധർമം നിലനിൽക്കുന്നത് ധർമം എന്ന വാക്കിലൂടെയാണെന്ന് വനിതാ സമ്മേളനത്തിൽ പ്രസംഗിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ധർമ ബോധം എന്നത് എല്ലാവർക്കും സ്വയം തോന്നേണ്ടതാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അമ്മയുടെ മുലപ്പാലിനൊപ്പം സംസ്കാരവും ധാർമിക മൂല്യങ്ങളും കൂടി പകർന്നു നൽകുമ്പോഴാണ് കുട്ടി സമ്പൂർണരായി വളരുന്നതെന്ന് അധ്യക്ഷത വഹിച്ച തിരുവല്ല അമൃതാനന്ദമയി മഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ പറഞ്ഞു.  ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വനിതാവേദി ജോയിന്റ് കൺവീനർ രമാ മോഹൻ എന്നിവർ പ്രസംഗിച്ചു.

ഹിന്ദുമത പരിഷത് ഇന്ന് സമാപിക്കും

രാവിലെ 10ന് മതപാഠശാല, ബാലഗോകുലം സമ്മേളനം സംസ്ഥാന സമിതി അംഗം സി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരള ഹിന്ദുമതപാഠശാല അധ്യാപക പരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 3ന് സമാപന സമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

കന്യാകുമാരി വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദജി  അധ്യക്ഷത വഹിക്കും. എറണാകുളം അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി സമാപന സന്ദേശം നൽകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. എൻ.കെ.പ്രേമചന്ദ്രൻ എംപി, പി.സി.ജോർജ് എംഎൽഎ എന്നിവർ പങ്കെടുക്കും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama