go

കവി ജോസ് വെമ്മേലി വീട്ടിൽ മരിച്ച നിലയിൽ

Pathanamthitta News
SHARE

തിരുവല്ല ∙ കവി ജോസ് വെമ്മേലിയെ (ജോസ് തോമസ് - 62) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗം വെന്മേലിൽ വീട്ടിൽ വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. സംസ്കാരം ഇന്ന് 11ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ. 

1988 മുതൽ എറണാകുളം മഹാരാജാസ് കോളജിൽ മലയാളം അധ്യാപകനായിരുന്നു. 2011ൽ മൂന്നാർ ഗവ. കോളജിലേക്കു മാറി. 2013ൽ വിരമിച്ചു. കുഴിയാന വരച്ച ഇന്ത്യ, ദിഗംബരൻ, ഏകവചനം എന്നീ കവിതാ സമാഹാരങ്ങളും ബഹുവചനം എന്ന ലേഖന സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റു ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. 

ഭാര്യ മാവേലിക്കര ചെറുകോൽ കാടുവെട്ടൂർ‌ മേടയിൽ പരേതയായ അലക്സി സൂസൻ ചെറിയാൻ (റിട്ട. പ്രിൻസിപ്പൽ ആല ഗവ.ഹയർ സെക്കൻഡറി സ്കൂൾ), മക്കൾ: ബോധി തോമസ് ജോസ്, സി.ജെ.സുധി. മരുമകൾ: മരിയാൻ ജേക്കബ്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama