go

ചെളിയും മണ്ണും നീക്കിയില്ല, മഴപെയ്താൽ അത്തിക്കയം പാലത്തിൽ വെള്ളക്കെട്ട്

Pathanamthitta News
പ്രളയത്തിൽ അടിഞ്ഞ ചെളി നീക്കാത്തതിനാൽ അത്തിക്കയം പാലത്തിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു.
SHARE

അത്തിക്കയം ∙ പ്രളയത്തിൽ അടിഞ്ഞ ചെളിയും മണ്ണും പാലത്തിൽ നിന്നു നീക്കാത്തതു വാഹന, കാൽനട യാത്രക്കാർക്കു തിരിച്ചടി. അത്തിക്കയം പാലത്തിൽ അടിഞ്ഞിരിക്കുന്ന ചെളിയാണു പൊല്ലാപ്പാകുന്നത്. ഓഗസ്റ്റ് 15ന് ഉണ്ടായ പ്രളയത്തിൽ അത്തിക്കയം പാലം കവിഞ്ഞാണു വെള്ളമൊഴുകിയത്. വെള്ളമിറങ്ങിയപ്പോൾ ചെളിയും മണ്ണുമെല്ലാം പാലത്തിൽ അടിഞ്ഞിരുന്നു. തൂണുകളിലും തടിയും മുളകളുമൊക്കെ അടിഞ്ഞിട്ടുണ്ട്. 

അവ നീക്കം ചെയ്യാൻ പിഡബ്ല്യുഡി പാലം വിഭാഗം തയാറായിട്ടില്ല. കഴിഞ്ഞ ദിവസം വേനൽമഴ പെയ്തപ്പോൾ പാലത്തിൽ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ആറ്റിലേക്കു വെള്ളമൊഴുകിപ്പോകേണ്ട സുഷിരങ്ങളെല്ലാം ചെളി കയറി അടഞ്ഞതാണു കാരണം. വീണ്ടും മഴ പെയ്യുമ്പോഴും ഇതേ സ്ഥിതി ആവർത്തിക്കും. പാലത്തിലെ ചെളി നീക്കുകയും വെള്ളമൊഴുകിപ്പോകുന്ന മാർഗങ്ങൾ തുറക്കുകയുമാണ് ഇതിനുള്ള പരിഹാരം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama