go

പ്രളയബാധിതരോട് സർക്കാർ ശത്രുതാ മനോഭാവം വെടിയണം: ചെന്നിത്തല

SHARE

ആറന്മുള ∙ പ്രളയ ദുരിത ബാധിതരോട് സർക്കാർ ശത്രുതാ മനോഭാവം വെടിയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരിത ബാധിതർക്ക് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന തലത്തിൽ നിർമിച്ചു നൽകുന്ന വീടുകളുടെ സംസ്ഥാനതല ശിലാസ്ഥാപനം എഴിക്കാട് കോളനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയബാധിതർക്കു നഷ്ടപരിഹാരം നൽകുന്നതിലും സഹായമെത്തിക്കുന്നതിലും സർക്കാരിന്റെ ഭാഗത്ത് ഗുരുതമായ വീഴ്ചയുണ്ട്. രാഹുൽഗാന്ധിയുടെ പ്രത്യേക നിർദേശപ്രകാരമാണ് എഴിക്കാട് കോളനിയിലെ ഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ കോൺഗ്രസും പോഷക സംഘടനകളും ഏറ്റെടുത്തതെന്ന് ചെന്നിത്തല പറഞ്ഞു. 

കേരള കോഓപ്പറേറ്റീവ്് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. 

ആന്റോ ആന്റണി എംപി, കെ. ശിവദാസൻ നായർ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ഉപാധ്യക്ഷൻ വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, വൈസ് പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, ട്രഷറർ പി.കെ. വിനയകുമാർ, രാധാചന്ദ്രൻ, പി.എം. ജേക്കബ്, ശിവപ്രസാദ്, എ. അബ്ദുൽ ഹാരിസ്, സി. തുളസീധരൻ പിള്ള, വി.ജെ. റജി, ബിജു തുമ്പമൺ, ആനാട് ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama