go

പദ്ധതികളും ജലസ്രോതസ്സുകളുമുണ്ട്, അതിരൂക്ഷമായ ശുദ്ധജലക്ഷാമവും

Pathanamthitta News
കടമ്പനാട് പ‍ഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ പാണ്ടിമലപ്പുറം കോളനി പ്രദേശത്ത് ജല വിതരണത്തിനായി കല്ലടയാറിന്റെ തീരത്ത് സ്ഥാപിച്ച മോട്ടോർപുര
SHARE

ഏനാത്ത് ∙ പദ്ധതികളും ജലസ്രോതസുകളും ഉണ്ടെങ്കിലും ശുദ്ധജല ക്ഷാമത്തിനു പരിഹാരമില്ല. കല്ലടയാറ്റിലെ ജല നിരപ്പ് താണു തുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ ജല ക്ഷാമം നേരിട്ടു തുടങ്ങി. ജല അതോറിറ്റിയുടെ ജല വിതരണം സുഗമമല്ലാത്തതിനാൽ ജനജീവിതം ദുരിതത്തിലായി.

ഏഴംകുളം പഞ്ചായത്തിലെ ഇളംഗമങ്ങലം, കളമല പ്രദേശങ്ങളിൽ ജല വിതരണം മുടങ്ങുന്നത് പതിവാണ്. ആഴ്ചകളായി പൈപ്പുവെള്ളമില്ല. ഉയർന്ന പ്രദേശമായ കൊയ്പ്പള്ളിമലയിൽ പൈപ്പും എത്തിയിട്ടില്ല. പ്രദേശത്തിനുമാത്രമായി ചെറുകിട ശുദ്ധജല വിതരണ പദ്ധതിയെന്നത് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ്. 

വേനൽ ശക്തമാകുമ്പോൾ ജനവാസ കേന്ദ്രങ്ങളിൽ ജല സംഭരണികൾ സ്ഥാപിച്ച് വാഹനത്തിൽ വെള്ളം എത്തിച്ച് അതിൽ നിറച്ചു നൽകുകയാണ് പതിവ്.എന്നാൽ മുൻ വർഷങ്ങളിൽ സ്ഥാപിച്ച സംഭരണികൾ മിക്കതും നശിച്ചു. 

കടിക പ്രദേശത്ത് സ്ഥാപിച്ച മോട്ടോർ പുരയും ജല സംഭരണിയും കാഴ്ച വസ്തുവായി.

കടമ്പനാട് പഞ്ചായത്തിൽ

പദ്ധതിയുണ്ടെങ്കിലും ഫലമില്ല. കടമ്പനാട് മലങ്കാവിലുള്ള ശുദ്ധജല വിതരണ പദ്ധതിക്കു പുറമെ കോളനി പ്രദേശങ്ങളും ഉയർന്ന പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും ചെറുകിട പദ്ധതികൾ ഉണ്ടെങ്കിലും മിക്കതും പ്രവർത്തനക്ഷമമല്ല. മോതിരച്ചുള്ളിമലയിലും മണ്ണടി കന്നിമലയിലും 2 പദ്ധതികൾ ഉണ്ടെങ്കിലും കടമ്പനാടിനൊപ്പം ഏറത്ത്, പള്ളിക്കൽ പഞ്ചായത്തുകളിലേക്കും ഇവിടെ നിന്നാണ് വെള്ളം എത്തിക്കുന്നത്.

കൂടാതെ മലങ്കാവ് പദ്ധതിയിൽ നിന്ന് മിൽമയിലേക്കും വെള്ളം നൽകുന്നു. ഇതോടെ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും ദിവസവും വെള്ളം എത്തുന്നില്ലെന്നാണ് പരാതി. ഉയർന്ന പ്രദേശങ്ങളായ മണ്ണടി, കന്നിമല, കൂനൻപാലവിള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. പാണ്ടിമലപ്പുറത്ത് ജല വിതരണത്തിനായി കല്ലടയാറിന്റെ തീരത്ത് മോട്ടറും കോളനി പ്രദേശത്ത് ജല സംഭരണിയും സ്ഥാപിച്ചെങ്കിലും അവിടെ ഇപ്പോഴും ജലക്ഷാമം രൂക്ഷം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama