കുളനട ∙ പഞ്ചായത്ത് പ്രദേശങ്ങൾ പൂർണമായി ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ റെജി പൂവത്തൂർ, മന്താനത്ത് നന്ദകുമാർ, ജി. രഘുനാഥ്, എൻ.സി. മനോജ്, എം.കെ. ഭാനുദേവൻ നായർ, വി.ആർ. സോജി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധാചന്ദ്രൻ, ബിജു തുമ്പമൺ, ഹരികുമാർ ഉള്ളന്നൂർ, തോമസ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.