go

മതാത്മകത ഏറുമ്പോൾ വിശ്വാസം കുറയുന്നു: ഡോ. തോമസ് മാർ തിമോത്തിയോസ്

Pathanamthitta News
ഉച്ച കഴിഞ്ഞുള്ള യോഗത്തിൽ തോമസ് മാർ തിമോത്തിയോസ് പ്രസംഗിക്കുന്നു.
SHARE

മാരാമൺ ∙ കേവലം ചില നിർമാണങ്ങളോ സ്ഥാപനങ്ങളോ അല്ല വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും നല്ല ബന്ധങ്ങളിലാണ് അവ പ്രകടമാകുന്നതെന്നും ഉച്ചകഴിഞ്ഞുള്ള യോഗത്തിൽ പ്രസംഗിച്ച ഡോ. തോമസ് മാർ തിമോത്തിയോസ്. മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നത് ‌വിശ്വാസത്തിന്റെ അടയാളമാകുന്നു. പ്രളയകാലത്ത് മൽസ്യത്തൊഴിലാളികൾ ചെയ്തത് അതാണ്. വിശ്വാസത്തിന്റെ പരിപോഷണമാണ് സമൂഹത്തിന് ആവശ്യമെന്നും ഇത് ലക്ഷ്യപ്രാപ്തിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മതാത്മകത വർധിച്ചുവരുമ്പോൾ ഈശ്വരവിശ്വാസം കുറഞ്ഞുവരുന്നതായി സംശയമുണ്ട്.

വ്യക്തിഗതമായി നാം വിശ്വാസത്തിന്റെ ഉടമകളാകണം. വിശ്വാസം മനോഭാവങ്ങളിലാണ്. നമ്മളെക്കുറിച്ച് നല്ലതു പറയാൻ അപരനു കഴിയണം. ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സാമ്പത്തിക ഭദ്രത ഉയരുമ്പോഴാണ് ബന്ധങ്ങൾ തകരുന്നത്. കുടുംബജീവിതങ്ങളിലെ നിസാര പ്രശ്നങ്ങൾക്കു പോലും ‘ഇങ്ങ് പോര്’ എന്നു പറയുന്ന മാതാപിതാക്കളാണ് ബന്ധങ്ങൾ തകർക്കുന്നതിലെ ആദ്യകണ്ണികൾ. സമൃദ്ധിയുടെ കാലത്ത് ദൈവത്തെ മുറുകെ പിടിക്കാൻ നമുക്ക് കഴിയണം. സഭയുടെ പരിപോഷണം ഇതാണ്. നീതി നടപ്പാക്കുന്നതിലൂടെയും കഴിവിലൂടെയും വിശ്വാസം കൈവരണം. വീട് നന്നായാൽ പ്രായമുള്ളവരെ സമീപത്തെ ചരിപ്പിലാണ് ഇടുന്നത്. ഹൃദയത്തെ വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകൾ കാണാതെ പോകുന്നത് കപടഭക്തിയാണെന്നും മാർ തിമോത്തിയോസ് ഓർമിപ്പിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama