go

തോട് പുനരുദ്ധാരണത്തിന് ഒടുവിൽ അനുമതി

Pathanamthitta News
പുനരുജ്ജീവനത്തിന് ഭരണാനുമതി ലഭിച്ച് 11 മാസമായിട്ടും സാങ്കേതികാനുമതി ലഭിക്കാത്ത പെരിങ്ങര വേങ്ങൽ ന്യൂ മാർക്കറ്റ് കനാൽ
SHARE

പെരിങ്ങര ∙ ശങ്കരാപാടം, പാണാകേരി പാടശേഖരങ്ങളിലെ തോടുകളുടെയും വാച്ചാൽ തോടിന്റെയും പുനരുദ്ധാരണത്തിന് ജലസേചന വകുപ്പിന്റെ അനുമതി ലഭിച്ചു. കഴിഞ്ഞ മാർച്ചിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾക്കാണു 11 മാസത്തിനുശേഷം സാങ്കേതികാനുമതി കിട്ടിയത്. എന്നാൽ ഇതോടൊപ്പം ഭരണാനുമതി ലഭിച്ച വേങ്ങൽ തോട് ശുചീകരണത്തിനു സാങ്കേതികാനുമതി നൽകിയിട്ടില്ല.

ടെൻഡർ നൽകി കരാർ ഉറപ്പിച്ച് നിർമാണം തുടങ്ങാൻ ഇനി 2 മാസമെങ്കിലും വേണ്ടിവരും. ഇപ്പോൾ കൃഷി ചെയ്തിരിക്കുന്ന നെല്ലിന് പ്രയോജനപ്പെടുത്തുക സാധ്യമല്ല.. അടുത്ത വർഷത്തെ കൃഷിക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

പാണാകേരി പാടം 215 ഏക്കറും ശങ്കരാപാടം 50 ഏക്കറാണ് സാമിപാലത്തുനിന്നുള്ള മൂന്നര കിലോമീറ്റർ ദൂരമുള്ള തോടും സാമിപാലത്തു നിന്നു ശങ്കരാപാടത്തേക്കുള്ള ഒന്നര കിലോമീറ്റർ വാച്ചാൽ തോടുമാണ് പുനരുജ്ജീവിപ്പിക്കുന്നത്. ഇരു പാടത്തേക്കുള്ള 3 മോട്ടർ തറകളും 240 മീറ്റർ സംരക്ഷണഭിത്തിയും 2 റാമ്പുകളും നിർമിക്കുന്നുണ്ട്.

നിലവിൽ‌ പോളയും പായലും നിറഞ്ഞും പ്രളയത്തിൽ ഒഴുകിയെത്തിയ ചെളി അടിഞ്ഞുകൂടി കിടക്കുകയാണ് തോടുകൾ‌. പാടത്തേക്ക് വെള്ളം പമ്പു ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. 1 മണിക്കൂർ പമ്പു ചെയ്യാനുള്ള വെള്ളം മാത്രമാണ് പലപ്പോഴും തോട്ടിൽ നിന്നു കിട്ടുക. ഇതോടെ പാടശേഖരത്തിന്റെ എല്ലാ ഭാഗത്തും വെള്ളം എത്തുന്നില്ലെന്നു കർഷകർ പറഞ്ഞു.

ഇതോടൊപ്പം ഭരണാനുമതി ലഭിച്ച വേങ്ങൽ തോട് പുനരുദ്ധാരണത്തിന് സാങ്കേതികാനുമതി നൽകിയിട്ടില്ല. 90 ലക്ഷം രൂപയുടെ പദ്ധതിയാണ് ജലസേചന വകുപ്പ് തയാറാക്കിയത്. 

വേങ്ങൽ തോടിനെ ആശ്രയിച്ചു കൃഷിയിറക്കിയ വേങ്ങൽ, ഇരുകര, അഞ്ചടി വേളൂർ മുണ്ടകം, പാണാകേരി, പടവിനകം എ, ബി, വടവടി എന്നീ പാടശേഖരങ്ങളിലെ 1000 ഏക്കറോളം കൃഷിയ്ക്കു പ്രയോജനം ചെയ്യുന്നതാണിത്.

തിരുവല്ലയിൽ നിന്ന് ആലപ്പുഴ, ചങ്ങനാശേരി മാർക്കറ്റുകളിലേക്കും തിരിച്ചും കെട്ടുവള്ളങ്ങളിൽ സാധനങ്ങൾ എത്തിച്ചിരുന്ന പ്രധാന തോടാണ് വേങ്ങൽ തോട്. പായലും പോളയും ചെളിയും നിറഞ്ഞു കിടക്കുകയാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama