go

ഇടിച്ചു, പൊളിച്ചു!

 Pathanamthitta News
പത്തനംതിട്ട പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചപ്പോൾ.
SHARE

പത്തനംതിട്ട ∙ നഗരത്തിലെ ആദ്യ പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കിത്തുടങ്ങി. ജില്ല പിറവിയെടുക്കും മുൻപേ സ്ഥാപിച്ച കെട്ടിടമാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്. 1.20 ലക്ഷം രൂപയ്ക്ക് മരാമത്ത് കെട്ടിട വിഭാഗമാണ് കെട്ടിടം പൊളിച്ചു നീക്കാൻ ലേലത്തിൽ നൽകിയത്.

Pathanamthitta News
പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലെ ലോക്കപ്പ് മുറി. ചിത്രങ്ങൾ: മനോരമ

2009 ൽ പുതിയ കെട്ടിടം നിർമിച്ചതോടെ പഴയ കെട്ടിടം പൊലീസ് കൺട്രോൾ‌ റൂമായി മാറി. പിന്നീട് കെട്ടിടം അസോസിയേഷൻ ഓഫിസും എൻസിസി ഉപകരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലവുമായി മാറി. കാലപ്പഴക്കത്തെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ തീരുമാനമെടുത്തത്. ആദ്യകാലത്ത് വെട്ടുകല്ലിൽ തീർത്ത കെട്ടിടത്തിൽ വിവിധ അറ്റകുറ്റപ്പണികൾ നടത്തിയാണ് പിന്നീട് പുതിയ രൂപത്തിലാക്കിയത്.

ആദ്യം ഔട്ട്പോസ്റ്റ്

കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന പത്തനംതിട്ടയിൽ ശൂരനാട് പൊലീസ് സ്റ്റേഷനു കീഴിലുള്ള ഔട്ട് പോസ്റ്റ് മാത്രമായിരുന്നു ആദ്യം. അന്ന് കുന്നത്തൂർ താലൂക്കിന്റെ ഭാഗമായ ഇവിടെ 1963 ലാണ് പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്.

കോന്നി, കോന്നി താഴം, ഐരവൺ, മലയാലപ്പുഴ, ഓമല്ലൂർ, ചെന്നീർക്കര, ഇലവുംതിട്ട, വള്ളിക്കോട്, പ്രമാടം, ഇലന്തൂർ എന്നീ പ്രദേശങ്ങളാണ് ആരംഭ കാലത്ത് സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരുന്നത്. ചെല്ലദുരൈ രാജയായിരുന്നു ആദ്യത്തെ ഇൻസ്പെക്ടർ. ഭാസ്കരൻ നായർ എസ്ഐയും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama