go

യുവാവ് തീകൊളുത്തിയ യുവതി‌ ഗുരുതരാവസ്ഥയിൽ തന്നെ; വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി

girl-student-ablazed-in-thiruvalla-2
പ്രതി അജിൻ റെജി മാത്യുവിനെ പന്തളം ഗ്രാമന്യായാലയത്തിൽ ഹാജരാക്കിയതിനു ശേഷം പൊലീസ് പുറത്തേക്കു കൊണ്ടുവന്നപ്പോൾ.
SHARE

തിരുവല്ല/കൊച്ചി ∙ തിരുവല്ലയിൽ യുവാവിന്റെ അതിക്രമത്തിൽ പൊള്ളലേറ്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്. അതിനിടെ യുവതി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിച്ചു.

യുവതിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോൺ വിളികളാണ് എത്തിയത്. തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആർ.സന്തോഷ് നിയമോപദേശം തേടി. 

ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് തുടർ നടപടികളിലേക്കു നീങ്ങാനാണ് തീരുമാനം. വാർത്ത വന്ന സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിലെ പ്രതി അജിൻ റെജി മാത്യു (18)വിനെ കോടതി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.

പന്തളം ഗ്രാമന്യായാലയത്തിലാണ് ഇന്നലെ അജിനെ പൊലീസ് ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama