go

ദോശയ്ക്കു ചൂട് കുറഞ്ഞെന്ന പേരിൽ ചൂടേറിയ തർക്കം,മർദിച്ചതായി പരാതി

ദോശ
File pic
SHARE

പമ്പ∙ദോശയുടെ ചൂട് കുറഞ്ഞതിനെ ചൊല്ലി തർക്കം. മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ദമ്പതികളായ ഹോട്ടൽ ഉടമകളെ മർദിച്ചതായി പരാതി. സംഭവത്തെ പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മർദനമേറ്റ നിലയ്ക്കൽ ശബരി തോട്ടം തൊഴിലാളികളായ  അച്ചൻകുഞ്ഞ്(54), കുഞ്ഞമ്മ(53) എന്നിവർ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

നിലയ്ക്കൽ  മരാമത്ത് ഓഫിസിനു സമീപം ഹോട്ടൽ നടത്തുന്ന ഇവരുടെ കടയിൽ ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. നിലയ്ക്കലിൽ ഡ്യൂട്ടിക്കെത്തിയ മലപ്പുറം എംഎസ്പി ക്യാംപിലെ എഎസ്ഐമാരായ 2 പേർ ചേർന്നു മർദിച്ചതായാണ് പരാതി. ദമ്പതികൾ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  സംഭവത്തെ പറ്റി സ്പഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും  റിപ്പോർട്ട് നൽകിയിട്ടുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama