go

ജലോപരിതലത്തിൽ പടർന്നത് വിഷം ഉൽപാദിപ്പിക്കുന്ന പായൽ, അതേസമയം കാൻസറിനെ ചെറുക്കും

Pathanamthitta News
അച്ചൻകോവിലാറ്റിൽ പത്തനംതിട്ട കല്ലറക്കടവിൽ ജലോപരിതലത്തിൽ പടർന്നു കിടക്കുന്ന പായൽ. ചിത്രം: മനോരമ
SHARE

പത്തനംതിട്ട ∙ അച്ചൻകോവിലാറ്റിൽ ജലോപരിതലത്തിലെ മഞ്ഞനിറം യൂഗ്ലിനോഫൈറ്റ്സ് എന്ന ആൽഗ (പായൽ) വിഭാഗത്തിലെ സൂക്ഷ്മ ജലസസ്യമെന്ന് പഠന റിപ്പോർട്ട്. ഈ വിഭാഗത്തിൽപ്പെടുന്ന യൂഗ്ലിന സാൻജൂനിയ, യൂഗ്ലിന അർക്യുവെർഡിസ്, ഫാക്കസ് കോർവിക്കോഡ എന്നിവയാണ് ഇതുവരെ കണ്ടെത്തിയത്. യൂഗ്ലിനോഫൈസിൻ എന്ന വിഷം ഉൽപാദിപ്പിക്കാൻ കഴിയുന്നവയാണ് ഈ പായലുകൾ. നദിയിലെ മൽസ്യസമ്പത്തിനെയും മറ്റു ജല സസ്യങ്ങളെയും ഇവ നശിപ്പിക്കും. 

പായൽ ജലോപരിതലത്തിൽ പടർന്നാൽ വെള്ളത്തിലേക്കുള്ള ഓക്സിജന്റെ വരവ് പൂർണമായും നിലയ്ക്കും. അതേസമയം, ബാക്ടീരിയയുടെ വളർച്ചയെ പ്രതിരോധിക്കുമെന്നതിനാൽ ഇവയ്ക്കു കാൻസറിനെ ചെറുക്കാൻ കഴിയുമെന്ന ഗുണവും ഉണ്ട്. നദിയിലെ താപനിലയും ലവണ സാന്ദ്രതയും ഉയർന്നതാണ് ഈ ജലസസ്യത്തിന്റെ വളർച്ചയ്ക്കു കാരണം. ബ്രസീൽ, പോളണ്ട് എന്നീ രാജ്യങ്ങളിലെ നദികളിൽ ഈ പായൽ കണ്ടെത്തിയിട്ടുണ്ട്. കാഡ്മിയം, താലിയം, സിങ്ക്, ലെഡ് എന്നിവയുടെ സാന്നിധ്യമുള്ള ജലാശയങ്ങളിലാണ് ഇവ മുൻപ് കണ്ടെത്തിയത്.

ഫിനോൾ, കളനാശിനി, കീടനാശിനി എന്നിവയാൽ മലിനമാകുന്ന ജലത്തിൽ ഈ പായൽ വളരും. അച്ചൻകോവിലാറ്റിലെ ജലം മലിനമായതിന്റെ തെളിവാണ് ഈ പായലിന്റെ സാന്നിധ്യം. എന്നാൽ, നദിയിലെ ജലത്തിൽ കുളിക്കുന്നവർക്ക് അനുഭവപ്പെടുന്ന ചൊറിച്ചിലിന് ഈ പായൽ കാരണമല്ലെന്നും പഠനത്തിൽ പറയുന്നു. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ ബോട്ടണി വിഭാഗമാണ് പായൽ സംബന്ധിച്ചു പഠനം നടത്തിയത്. ഡോ.ബിനോയ് ടി.തോമസിന്റെ നേതൃത്വത്തിൽ ഡോ.വി.പി.തോമസ്, എം.വി. ഭാഗ്യ, എസ്. ടി. ശരണ്യമോൾ എന്നിവരായിരുന്നു പഠനസംഘത്തിൽ.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama