go

ജേക്കബ് പാമ്പിനെ പിടിച്ചു, വെറും പാമ്പല്ല, പെരുമ്പാമ്പ്

Pathanamthitta News
തുമ്പമണിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാരനായ പുത്തൻവീട്ടിൽ ജേക്കബ് പിടികൂടിയപ്പോൾ.
SHARE

പന്തളം∙ പാമ്പിനെ കണ്ടാൽ ഒന്നുകിൽ ഭയന്നു പിന്മാറും അല്ലെങ്കിൽ തല്ലിക്കൊല്ലും ഇതാണ് സാധാരണ പതിവ്. എന്നാൽ തുമ്പമൺ പുത്തൻവീട്ടിൽ ജേക്കബ് തന്റെ കൺമുൻപിൽ പെട്ട പെരുമ്പാമ്പിനെ ഒറ്റയ്ക്കങ്ങു പിടികൂടി ഒരു പോറൽ പോലും പറ്റാതെ സുരക്ഷിതമായി  വനം വകുപ്പിനെ ഏൽപ്പിച്ചു.ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തുമ്പമൺ മാമ്പ്രയിൽ അച്ചൻ കോവിലാറിന്റെ തീരത്തുള്ള കാടംപ്ലാവിൽ തോമസ് കെ. ജോർജിന്റെ വീട്ടുവളപ്പ് വൃത്തിയാക്കിക്കൊണ്ടിരുന്ന ജോലിക്കാരനാണ് പാമ്പിനെ കണ്ടത്.

വിവരം അറിഞ്ഞെത്തിയ നാട്ടുകാർക്കൊപ്പം ജേക്കബും ഉണ്ടായിരുന്നു. വീട്ടുകാർ വിവരം വനം വകുപ്പ്  ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ ഓടിച്ചു വിടാൻ നിർദേശിച്ചതായി ജേക്കബ് പറഞ്ഞു.  ജനവാസമുള്ള സ്ഥലമായിരുന്നതിനാലും തൊട്ടടുത്ത് നഴ്സറി സ്കൂൾ പ്രവർത്തിക്കുന്നതിനാലും അതു ശരിയാവില്ലെന്നു മനസിലാക്കി രണ്ടും കൽപ്പിച്ചു ജേക്കബ് പാമ്പിനെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.

എല്ലാവരും കാഴ്ചക്കാരായി നിന്നപ്പോൾ ആരുടെയും സഹായമില്ലാതെ ജേക്കബ് നയത്തിൽ പാമ്പിനെ പിടികൂടി. അപ്പോഴേയ്ക്കു ചാക്കുമായി വീട്ടുകാരെത്തി. പാമ്പിനെ അതിനുള്ളിൽ കയറ്റി സൂക്ഷിച്ചു. കോന്നി വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് അവരെത്തി ഏറ്റു വാങ്ങുകയായിരുന്നു.

ചെറുപ്പം മുതൽ വീട്ടിലും പരിസരത്തും പാമ്പുകളെ കണ്ടാണു വളർന്നതെന്നു ജേക്കബ്. അതിൽ ഒന്നിനെപ്പോലും  നാളിതുവരെ നോവിച്ചിട്ടില്ല. കണ്ടാൽ ഓടിച്ചു വിടുകയേയുള്ളു.  പെരുമ്പാമ്പിനെ കണ്ടത് ജനവാസ കേന്ദ്രമായതിനാലാണ്  പിടികൂടി വനം വകുപ്പിനു കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama