go

‘നിപ്പ’ പേടിയിൽ റംബുട്ടാൻ; കച്ചവടക്കാർ നാട്ടിൻപുറങ്ങളിലെത്തിയിരുന്നു, പക്ഷേ...

pathanamthitta-rambuttan
SHARE

റാന്നി ∙ പഴംതീനി വവ്വാലുകളുടെ ഭീതിയിൽ റംബൂട്ടാൻ വിപണി. നിപ്പ ഭീതിയിൽ വിൽപന നടക്കാനിടയില്ലെന്ന ആശങ്ക കാരണം റമ്പുട്ടാൻ പറിച്ചെടുക്കാൻ കച്ചവടക്കാർ തയാറാകുന്നില്ല. ജില്ലയിലെ പ്രധാന കൃഷിയാണ് റംബൂട്ടാൻ. മരങ്ങൾ പൂത്തു തുടങ്ങിയപ്പോൾ തന്നെ കച്ചവടക്കാർ നാട്ടിൻപുറങ്ങളിലെത്തിയിരുന്നു.

മൊത്തത്തിൽ വില ഉറപ്പിച്ച് മുൻകൂർ പണവും നൽകിയാണ് അവർ മടങ്ങിയത്. കിളികളിലും വവ്വാലുകളിലും നിന്ന് പഴങ്ങളെ സംരക്ഷിക്കാനായി പിന്നീട് വലയുമിട്ടു. കായ്കൾ പഴുത്തു തുടങ്ങിയപ്പോഴാണ് നിപ്പ ഭീതി വീണ്ടും ഉയർന്നത്. ഇതാണ് കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നത്.

ഉടമകൾക്കു നൽകുന്ന പണത്തിനു പുറമേ കായ്കൾ പറിച്ചെടുക്കാൻ ചെലവാകുന്ന തുക കൂടി നഷ്ടപ്പെടാമെന്നാണ് കച്ചവടക്കാർ പറയുന്നത്. പുറംനാടുകളിൽ പഴങ്ങൾക്കു പ്രിയമില്ലാതെ വരുമെന്നും അവർ പറയുന്നു. വിപണിയിൽ പഴങ്ങളെത്തിച്ചാൽ വിൽപന നടക്കാനിടയില്ല. മുൻപും ഇതേ സ്ഥിതി നേരിട്ടിരുന്നു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama