go

ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: കുമ്മനം

pathanamthitta-kumannam
പത്തനംതിട്ടയിൽ നടന്ന ബിജെപി ജില്ലാതല അംഗത്വ വിതരണ ക്യാംപെയ്ൻ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. അംഗത്വം എടുക്കുന്നവരെ മൊബൈലിൽ വിളിച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട സമീപം. ചിത്രം: മനോരമ
SHARE

പത്തനംതിട്ട ∙ കോൺഗ്രസും സിപിഎമ്മും ചേർന്ന് വ്യാജപ്രചാരണങ്ങളിലൂടെ ബിജെപിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാർട്ടിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികൾ കേരളത്തിൽ തകിടം മറിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഫ് സർക്കാരിന്റെ ഭരണം കൊണ്ട് സംസ്ഥാനം 2.5 ലക്ഷം കോടി രൂപയുടെ കടത്തിലായെന്നും കാലാവധി പൂർത്തിയാവുമ്പോൾ ഇത് ഇര‌ട്ടിയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര ബജറ്റ് കേരളത്തിന് ഏറെ ഗുണകരമാണ്. എല്ലാ മേഖലയിലും വലിയ മാറ്റത്തിന് ബജറ്റിലൂടെ തുടക്കം കുറിക്കുകയാണ്.

പൗരാവകാശ ധ്വംസനങ്ങളും നീതിനിഷേധവും ഒഴിവാക്കി ജനങ്ങളെ സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, ടി.ആർ.അജിത്കുമാർ, വി.പി.ഹരിശ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama