go

മൂന്നു ദിവസമായി തോരാമഴ; പമ്പയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയരുന്നു

Pampa River
ശബരിമല ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞ് പാലത്തിൽ മുട്ടി വെള്ളം ഒഴുക്കുന്നു.
SHARE

പത്തനംതിട്ട∙ കനത്ത മഴയെ തുടർന്ന് പമ്പയാറിലും അച്ചൻകോവിലാറിലും ജല നിരപ്പ് കാര്യമായി ഉയരുന്നു. മരങ്ങൾ കടപുഴകി ഒഴുകി വരുന്നുണ്ട്. റാന്നി കോസ്‌വേ കവിഞ്ഞൊഴുകുന്നു. മണിയാർ ഡാമിന്റെ സ്പിൽവെ ഷട്ടറുകൾ തുറന്നുവിട്ടു. കക്കാട്, പമ്പാ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പത്തനംതിട്ട ജില്ലയിൽ പല സ്ഥലത്തും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കല്കടർ ഉത്തരവിട്ടു.

കനത്ത മഴയിൽ പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളിൽ വെള്ളം കയറി. മൂന്നു ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി. ശക്തമായ മഴയും കാറ്റും ഒരുപോലെ തുടരുകയാണ്. കരകവിഞ്ഞ് ഒഴുകുന്ന പമ്പാനദിയിൽ ശക്തമായ ഒഴുക്കാണ് അരയാഞ്ഞലിമൺ കോസ്‌വേ വെള്ളത്തിൽ മുങ്ങി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama