go

ക്യാംപിലെ തൊട്ടിലിൽ അഖേലികയ്ക്ക് അഭയം

Pathanamthitta News
പൊടിയാടി ഗവ. എൽപിസ്കൂളിലെ ക്യാംപിൽ ആതിരയും കുഞ്ഞും.
SHARE

തിരുവല്ല ∙ പൊടിയാടി ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ തൊട്ടിലിൽ കിടന്ന് അസ്വസ്ഥതയോടെ കരയുകയാണ് അഖേലിക. ജനിച്ച് 36–ാം ദിവസം ദുരിതാശ്വാസ ക്യാംപിൽ എത്തിയതാണ് ഈ കുരുന്ന്. കാരാത്ര കോളനിയിലെ അഖിലിന്റെയും ആതിരയുടെയും മകളാണ് അഖേലിക. വീട്ടിൽ വെള്ളം കയറിയപ്പോൾ കുഞ്ഞിനെയും കൊണ്ട് ഇവർ ആദ്യം കാരാത്ര കമ്യൂണിറ്റി സെന്ററിലെ ക്യാംപിലേക്കാണ് പോയത്. 2 ദിവസത്തിനുശേഷം അവിടെയും വെള്ളം കയറിയപ്പോൾ ശനിയാഴ്ച വൈകിട്ടോടെ പൊടിയാടി സ്കൂളിലെ ക്യാംപിലേക്ക് മാറി. എല്ലാ വെള്ളപ്പൊക്കത്തിനും കാരാത്ര കോളനിയിൽ വെള്ളം കയറാറുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീടുകളുടെ മേൽക്കൂരയോളം വെള്ളം പൊങ്ങിയിരുന്നു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama