go

സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു: ബിഎസ്എൻഎൽ

SHARE

തിരുവല്ല ∙ പ്രളയക്കെടുതിയിൽ തകരാറിലായ ബിഎസ്എൻഎൽ വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ജില്ലയിൽ 340 മൊബൈൽ ടവറുകളും 106 ടെലിഫോൺ എക്സ്ചേഞ്ചുകളും ഉള്ളതിൽ 38 ടവറുകളുടെയും 7 എക്സ്‍ചേഞ്ചുകളുടെയും പ്രവർത്തനത്തെയാണ് പ്രകൃതി ക്ഷോഭം ബാധിച്ചത്. പല സ്ഥലങ്ങളിലും കാറ്റിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും കേബിൾ സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്തിരുന്നു.

കെഎസ്ഇബി അധികൃതരുടെ പ്രവർത്തനവും ബിഎസ്എൻഎൽ ജീവനക്കാരുടെ ശ്രമവും കൊണ്ട്  വാർത്താവിനിമയ സംവിധാനം 24 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കാൻ സാധിച്ചു. പ്രതികൂല കാലാവസ്ഥയിലും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ ബിഎസ്എൻഎൽ മുൻകരുതലുകൾ എടുത്തതുകൊണ്ടു തടസ്സങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞതായി ജനറൽ മാനേജർ കെ. സാജു ജോർജ് അറിയിച്ചു. പ്രളയ സമയത്തിന് ശേഷം വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വർധന ഉണ്ടായതായും ജനറൽ മാനേജർ അറിയിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama