go

മണിമലയാറിന്റെ തീരമിടിയുന്നു; ഭീതിയോടെ തീരവാസികൾ

pta-manimalayar
മണിമലയാർ ( ഫയൽ ചിത്രം ).
SHARE

മല്ലപ്പള്ളി ∙ മണിമലയാറിന്റെ തീരമിടിച്ചിൽ വ്യാപകമായി. പടുതോട് വാലാങ്കര നടുവിലേത്തുമുറി കടവിനു സമീപത്തെ വീടും നിലനിൽപു ഭീഷണിയിൽ. വാലാങ്കര പാതിക്കാട്ടുമലയിൽ ടി.ആർ. വാമദേവന്റെ വീടിന്റെ നിലനിൽപാണു ഭീഷണിയിലായത്. നദിയിയിൽ ജലനിരപ്പുയർന്നതോടെ തീരം ഇടിഞ്ഞതാണു വീടിനു ഭീഷണിയായത്. ഓരോ വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും ഇവിടെ തീരമിടിച്ചിൽ പതിവാണ്.

പലതവണ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിവേദനം നൽകിയിട്ടും നാളിതുവരെയായി നദീതീരം സംരക്ഷിക്കാനുള്ള നടപടിയില്ലാത്തതു മൂലം ഭീതിയോടെ കഴിയേണ്ട സ്ഥിതിയാണ്. സ്വന്തമായി വസ്തുവില്ലാത്തതിനാൽ സർക്കാരിൽനിന്നു മിച്ച ഭൂമിയായി ലഭിച്ച 4 സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. നടുവിലേത്തുമുറി കടവിനോടു ചേർന്നു 10 പേർക്കായി വർഷങ്ങൾക്കു മുൻപാണ് മിച്ചഭൂമി നൽകിയത്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama