go

ദുരിതത്തൊഴുത്തിൽ വളർത്തു മൃഗങ്ങൾ

Pathanamthitta News
വെള്ളക്കെട്ടിൽ നിന്നു പുല്ലു ശേഖരിക്കുന്ന ക്ഷീര കർഷകൻ. മേപ്രാലിൽ നിന്നുള്ള കാഴ്ച
SHARE

തിരുവല്ല ∙ വെള്ളപ്പെ‍ാക്കത്തെ തുടർന്ന് കന്നുകാലികളെ പോറ്റാൻ ബുദ്ധിമുട്ടുകയാണ് അപ്പർകുട്ടനാട്ടിലെ ക്ഷീര കർഷകർ.മൂന്നു ദിവസം മുൻപ് തുടങ്ങിയ വെള്ളപ്പൊക്കത്തിലും മഴയിലും തീറ്റ സംഘടിപ്പിക്കാൻ കർഷകർ വലയുകയാണ്. കച്ചി നനഞ്ഞു പോയതോടെ കാലികൾ പട്ടിണിയായ. നനയാത്ത കച്ചി വാങ്ങാൻ കിട്ടുന്നില്ല.അഥവാ ലഭിച്ചാൽ കിലോയ്ക്ക് 30 രൂപ വരെ കെ‍ാടുക്കേണ്ടിവരുന്നു. പല സ്ഥലത്തും വാഴ വെട്ടി പോള കളഞ്ഞ് പിണ്ടിയാണ് തീറ്റയായി കൊടുക്കുന്നത്. ചിലയിടങ്ങളിൽ വെള്ളക്കെട്ടിൽ നിന്നു കർഷകർ പുല്ല് ശേഖരിക്കുന്നുമുണ്ട്. തിരുവല്ല താലൂക്കിൽപെട്ട അപ്പർ കുട്ടനാടൻ മേഖലയിൽ 2500 കന്നുകാലികളാണ് ഉള്ളത്. കഴിഞ്ഞ പ്രളയത്തിൽ കന്നുകാലികൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തിരുന്നു. പെരിങ്ങര, ചാത്തങ്കരി, ആലംതുരുത്തി, സ്വാമിപാലം, കാരയ്ക്കൽ നെടുമ്പ്രം കല്ലുങ്കൽ, വളഞ്ഞവട്ടം ഈസ്റ്റ്, പുളിക്കീഴ് വിഎച്ച്, പരുമല സംഘം, കടപ്ര എന്നിവിടങ്ങളിലാണ് കാലി തീറ്റ ക്ഷീര സംഘം വഴി വിതരണം ചെയ്തത്.മഴയത്ത് കന്നുകാലികൾക്ക് ദഹനക്കേടിന് സാധ്യത കൂടുതലാണ്. ശനിയാഴ്ച നിരണത്ത് 2 പോത്തുകൾ ചത്തിരുന്നു.

ക്ഷീരമേഖലയ്ക്കു കഴിഞ്ഞ പ്രളയം സമ്മാനിച്ചത് 2.75 കോടിയുടെ നഷ്ടം

തിരുവല്ല ∙ കഴിഞ്ഞ പ്രളയത്തെതുടർന്ന് താലൂക്കിലെ അപ്പർ കുട്ടനാട് പ്രദേശത്ത് ക്ഷീര മേഖലയിൽ 2.75 കോടിയുടെ നഷ്ടം ഉണ്ടായതായി. ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. 648 ഉരുക്കൾ നഷ്ടപ്പെട്ടതായും 170 തൊഴുത്തുകൾ പൂർണമായും 230 എണ്ണം ഭാഗികമായും തകർന്നു. കർഷകർ സംഭരിച്ചിരുന്ന 18500 കിലോ വയ്ക്കോലും 47500 കിലോ കാലിത്തീറ്റയും 21 ഹെക്ടറിലെ തീറ്റപ്പുൽ കൃഷിയും നഷ്ടങ്ങളുടെ കണക്കിൽപ്പെടുന്നു. ക്ഷീര സഹകരണ സംഘങ്ങൾ 7 എണ്ണം മുങ്ങിപ്പോയി. ഉപകരണങ്ങൾ, റജിസ്റ്ററുകൾ എന്നിവ നശിച്ചു. 11 ദിവസം പാൽ സംഭരണം നടന്നില്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama