go

മഴ വീണ്ടും ; 14 വരെ ജില്ലയിൽ യെലോ അലർട്ട്

pathanamthitta-pampa-river
പമ്പാനദിയിൽ ജലനിരപ്പ് കുറഞ്ഞപ്പോൾ. റാന്നി വലിയപാലത്തിൽ നിന്നുള്ള കാഴ്ച.
SHARE

പത്തനംതിട്ട ∙ ജില്ലയിൽ മഴ വീണ്ടും ശക്തി പ്രാപിച്ചു. 14 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. മഴ വരുമ്പോൾ തന്നെ നൽകുന്ന ജാഗ്രതാ നിർദേശമാണിത്. 64.4 മുതൽ 124.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. ഇന്നലെ ശബരിമലയിൽ 2.4 സെന്റീമീറ്റർ, വാഴക്കുന്നത്ത് 3.16 സെന്റീമീറ്റർ, പമ്പാ ഡാമിൽ 1.8 സെന്റീമീറ്റർ, കോന്നിയിൽ  2.3 സെന്റീമീറ്റർ പത്തനംതിട്ടയിൽ 2.88 സെന്റീമീറ്റർ എന്നിങ്ങനെ മഴ പെയ്തു.

പമ്പാ ഡാമിലെ ജലനിരപ്പ് 977.15 മീറ്ററാണ്. 59.73 ശതമാനം വെള്ളമായി. 13.02 ഘനമീറ്റർ  വെള്ളം ഒഴുകിയെത്തി. 984.50 മീറ്ററിൽ എത്തുമ്പോഴേ റെഡ് അലർട്ട് പ്രഖ്യാപിക്കൂ. കക്കി അണക്കെട്ടിലെ ജലനിരപ്പ്  959.47 മീറ്ററാണ്. സംഭരണശേഷിയുടെ 40.89 ശതമാനം വെളളമാണുള്ളത്.  ഇന്നലെ 97 ഘനമീറ്റർ വെളളം ഒഴുകിയെത്തി. മൂഴിയാർ അണക്കെട്ട് നിറയാറായി.  ഇവിടുത്തെ സംഭരണശേഷി 192.63 മീറ്ററും ജലനിരപ്പ് 186.30 മീറ്ററുമാണ്. പെരുന്തേനരുവി  അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നിട്ടുണ്ട്. 51.7 മീറ്ററാണ് ജലനിരപ്പ്. ഇതിന്റെ സംഭരണ ശേഷി 51 മീറ്ററാണ്.

ജില്ലയിൽ ഇതുവരെ 84 ദുരിതാശ്വാസ ക്യാംപുകളിലായി 1713 കുടുംബങ്ങളിലായി 5794 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരുവല്ല താലൂക്കിലാണ്. 61 ക്യാംപുകളിൽ 1285 കുടുംബങ്ങളിലെ 4524 പേരുണ്ട്. റാന്നിയിൽ ഒരു ക്യാംപിൽ 14 കുടുംബങ്ങളിലെ  36 പേരും മല്ലപ്പള്ളിയിലെ 4 ക്യാംപുകളിൽ 18 കുടുംബങ്ങളിലെ  64 പേരും കോഴഞ്ചേരിയിലെ 19 ക്യാംപിൽ 203 കുടുംബങ്ങളിലെ 709 പേരും അടൂരിലെ  6 ക്യാംപിൽ 198 കുടുംബങ്ങളിലെ 478 പേരുമാണുള്ളത്.

പമ്പ കരകവിഞ്ഞ് റാന്നി താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടുണ്ട്. കോഴഞ്ചേരി  താലൂക്കിലെ ആറന്മുള, മല്ലപ്പുഴശേരി, തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി, കോയിപ്രം, കുറ്റൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെളളം പൂർണമായും ഇറങ്ങാൻ ദിവസങ്ങൾ എടുക്കും. പമ്പ, മണിമല നദികളിലെ വെളളം അപ്പർ കുട്ടനാട് മേഖലയിൽ കയറിയത് ഇറങ്ങിത്തുടങ്ങിയിട്ടില്ല. ജലനിരപ്പ് ഉയരുന്നത് നിലച്ചിട്ടുണ്ട്. പക്ഷേ ഒട്ടേറെ വീടുകൾ വെളളത്തിലാണ്. അച്ചൻകോവിലാറ്റിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama