go

ശബരിഗിരി പ്രദേശത്ത് മഴ ശക്തം; ജല നിരപ്പ് 38%

Pathanamthitta News
മഞ്ഞു പുതച്ച്, മഴയിൽ നിറഞ്ഞ്... ജല നിരപ്പ് 38 ശതമാനത്തിൽ എത്തിയ കക്കി അണക്കെട്ട്. ചിത്രം: മനോരമ
SHARE

സീതത്തോട് ∙ ശബരിഗിരി പദ്ധതിയുടെ ജല സംഭരണികളിലേക്കു ശക്തമായ നീരൊഴുക്ക്. ജല നിരപ്പ് 38% എത്തി. മഴപ്രദേശങ്ങളിൽ തോരാത്ത മഴ. ഇന്നലെ 3 ശതമാനമാണ് ജല നിരപ്പു വർധിച്ചത്.കൊച്ചുപമ്പാ അണക്കെട്ടിൽ 978.1 മീറ്ററും, കക്കി – ആനത്തോട് അണക്കെട്ടിൽ 957.96 മീറ്ററുമാണ് ജല നിരപ്പ്. 56 മില്ലിമീറ്ററും, കക്കിയിൽ 65 മില്ലിമീറ്ററും മഴ പെയ്തു. 34.436 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി. ഗവി – ആങ്ങമൂഴി റൂട്ടിൽ മണ്ണിടിച്ചിലും, വൃക്ഷങ്ങൾ കടപുഴകി വീഴുന്നതും വ്യാപകമായി. റൂട്ടിലെ വിനോദസഞ്ചാര ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുവഴി സഞ്ചരിക്കുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും, വനപാലകരും ഏറെ ആശങ്കയിലാണ്.  മൂഴിയാർ അണക്കെട്ട് തുറന്ന് വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ശബരിഗിരി പദ്ധതിയിലെ വൈദ്യുതോത്പാദന നിയന്ത്രണം തുടരുന്നു. കക്കാട്ടാറ്റിൽ ജല നിരപ്പ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ മണിയാർ അണക്കെട്ടിലെ ഷട്ടറുകൾ താഴ്ത്തിയിട്ടില്ല. കക്കാട്, മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ പ്രദേശങ്ങളിൽ പ്രത്യേക കൺട്രോൾ സ്റ്റേഷനുകൾ വൈദ്യുതി ബോർഡ് തുറന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama