go

ഒഴിയാതെ ഉരുൾപൊട്ടൽ ഭീഷണി: മാറിത്താമസിച്ച് കുടുംബങ്ങൾ

pathanamthitta-urulpottal
കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ മൂന്നുകല്ല് പ്രദേശം എഡിഎം അലക്സ് പി.തോമസിന്റെ നേതൃത്വത്തിൽ റവന്യു വകുപ്പ് അധികൃതർ സന്ദർശിക്കുന്നു. ചിത്രം: മനോരമ
SHARE

സീതത്തോട് ∙ മഴ തുടരുമ്പോൾ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു മാറി. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ റവന്യുവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ പത്തിലധികം സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ മിക്കയിടത്തും കഴിഞ്ഞ വർഷം ഉരുൾപൊട്ടിയിരുന്നു. അന്ന് 4 പേർ മരിച്ചതിന്റെ ആഘാതം വിട്ടുമാറുംമുൻപാണ് വീണ്ടും കനത്ത മഴ തോരാതെ പെയ്യുന്നത്. മിക്ക മലകളിലും പുതിയ നീർച്ചാലുകൾ രൂപപ്പെട്ടു. പലതിലും ശക്തമായ നീരൊഴുക്കാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama