go

കോയിപ്രത്ത് 5 കിണറുകൾ ഇടിഞ്ഞു താഴ്ന്നു

Pathanamthitta News
SHARE

കോഴഞ്ചേരി ∙ വ്യാപകമായി കിണറുകൾ ഇടിഞ്ഞ് താഴുന്നു. കോയിപ്രം പഞ്ചായത്തിലെ 12–ാം വാർഡിലെ കാരയ്ക്കൽ പടി പ്രദേശത്താണ് ഇൗ പ്രതിഭാസം. ശക്തമായ മഴയിൽ ഇന്നലെ മുതലാണ് കിണർ ഇടിഞ്ഞു താഴാൻ തുടങ്ങിയത്. പെരുടോലിൽ രാധാകൃഷ്ണൻ നായർ, പാഞ്ചജന്യം കെ.സി. രാധാകൃഷ്ണൻ പിള്ള, ദേവി വിലാസം രാജ്കുമാർ, കോടിയാട്ട് കെ.പി. ബാലകൃഷ്ണപിള്ള, ആനികാട്ട് വിജയൻ നായർ എന്നിവരുടെ വീടിനോട് ചേർന്നുള്ള കിണറുകളാണ് ഇടിഞ്ഞ് താഴുന്നത്. വെള്ളം ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ കലങ്ങി മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഇൗ പ്രദേശത്തുള്ള എല്ലാ കിണറുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥയിലാണ് വീട്ടുകാർ.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama