go

കണ്ണീരു പുരട്ടി വെറ്റിലക്കൊടി കർഷകർ

pathanamthitta-raju-farm
ഏറത്തു പഞ്ചായത്തിലെ വയലാ ഭാഗത്ത് എസ്എസ് വില്ലയിൽ രാജുവിന്റെ വെറ്റിലക്കൃഷി കാറ്റിൽ മറിഞ്ഞു വീണപ്പോൾ.
SHARE

അടൂർ ∙ കാറ്റിൽ വെറ്റിലക്കൊടി പാടെ മറിഞ്ഞ് നാശം വിതച്ചത് വെറ്റില കർഷകരെ കണ്ണീരിലാഴ്ത്തി. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന കർഷകരെയാണ് വിഷമത്തിലാക്കിയത്. ഏറത്ത് പഞ്ചായത്തിൽ വയലാ പ്രദേശത്ത് എസ്.എസ് വില്ലയിൽ രാജു, അനീഷ് കോട്ടേജിൽ ഗീവർഗീസ് എന്നിവരുടെ 30 സെന്റിലെ വെറ്റിലക്കൊടിയാണ് കാറ്റിൽ നശിച്ചത്. അടൂർ നഗരസഭയിൽ 40 സെന്റിലെ വെറ്റില്ലക്കൊടി പൂർണമായും മറിഞ്ഞു. ഏഴംകുളം പഞ്ചായത്തിൽ 600 മൂടാണ് നശിച്ചത്. കൊടുമണ്ണിലും കടമ്പനാട്ടും 50 സെന്റിലും ഏനാദിമംഗലത്ത് 25 സെന്റിലും നശിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama