go

നടപ്പാ....ലക്ഷ്യം എത്തുമോ എന്തോ?!

pathanamthitta-bridge-damaged
വെച്ചൂച്ചിറ സെന്റ് തോമസ് സ്കൂൾപടി–മുല്ലശേരിൽപടി റോഡിലെ തകർന്ന നടപ്പാലം പുനരുദ്ധരിക്കാത്ത നിലയിൽ.
SHARE

വെച്ചൂച്ചിറ ∙ നടപ്പാലത്തിന്റെ  സംരക്ഷണഭിത്തി മഴയിൽ തകർന്നത് ഒരു വർഷം കഴിഞ്ഞിട്ടും പുനർ നിർമിച്ചിട്ടില്ല. തോടിനു കുറുകെ കടക്കാൻ ഗ്രാമീണർക്ക് ഏണി ശരണം. വെച്ചൂച്ചിറ സെന്റ് തോമസ് സ്കൂൾപടി–മുല്ലശേരിൽപടി റോഡിലെ നടപ്പാലത്തിന്റെ ദുസ്ഥിതിയാണിത്. വെച്ചൂച്ചിറ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളായ എണ്ണൂറാംവയൽ, വാറ്റുകുന്ന് എന്നിവയെ ബന്ധിപ്പിക്കുന്ന നടപ്പാലമാണിത്. തോടിനു മറുകരയിൽ ഇരുപത്തഞ്ചോളം കുടുംബങ്ങൾ താമസമുണ്ട്.

അവർ പുറംനാടുകളിലേക്കു ബന്ധപ്പെടുന്നതു നടപ്പാലത്തിലൂടെയാണ്. മഴയിൽ തോടിന്റെ വശം ഇടിഞ്ഞമർന്നപ്പോൾ പാലത്തിന്റെ അബട്ട്മെന്റും തകർന്നു. അതു പുനർ നിർമിക്കാൻ പഞ്ചായത്ത് ഇതുവരെ തയാറായിട്ടില്ല. പലകകൾ അടുക്കി പണിത ഗോവണിയിലൂടെയാണ് ജനങ്ങൾ പാലത്തിൽ കയറിയിറങ്ങുന്നത്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama