go

ഒപ്പമുണ്ട് ‘കനിവോടെ റാന്നി’

pathanamthitta-collection
വടക്കൻ കേരളത്തിലെ പ്രളയ ബാധിതർക്കു നൽകാനായി കനിവോടെ റാന്നി കൂട്ടായ്മ ശേഖരിച്ച സാധനങ്ങൾ ഇട്ടിയപ്പാറ വൈഎംസിഎ ഹാളിൽ സൂക്ഷിച്ചിരിക്കുന്നു.
SHARE

റാന്നി ∙ മഹാപ്രളയത്തിൽ കൈത്താങ്ങായ ഇതരജില്ലക്കാർക്കു കനിവോടെ സഹായഹസ്തം നീട്ടി റാന്നിക്കാരും. അവശ്യ വസ്തുക്കൾ പരമാവധി ശേഖരിച്ചു വടക്കൻ കേരളത്തിലെത്തിക്കാൻ യുവാക്കളുടെ കൂട്ടായ്മയായ ‘കനിവോടെ റാന്നി’ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 15ന് ശേഷം പ്രളയ ബാധിതരെ സഹായിക്കാനായി മന്ദമരുതി കേന്ദ്രീകരിച്ച് അൻപതോളം യുവാക്കൾ ഒന്നര മാസത്തിനിടെ 60 ടൺ അവശ്യ വസ്തുക്കൾ ശേഖരിച്ച് ദുരിത ബാധിതർക്കു നൽകിയിരുന്നു. 

പ്രളയം ഇത്തവണ സാരമായി ബാധിച്ച വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് അവശ്യ വസ്തുക്കളെത്തിക്കുന്നതിന് ഇട്ടിയപ്പാറ വൈഎംസിഐ കേന്ദ്രീകരിച്ചാണ് സംഭരണം. ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, റാന്നി ലയൺസ് ക്ലബ് സെൻട്രൽ തുടങ്ങിയവയെല്ലാം സഹകരിക്കുന്നുണ്ട്. സാധനങ്ങളുമായുള്ള ആദ്യ വാഹനം വ്യാഴാഴ്ച വടക്കൻ കേരളത്തിലേക്കു പുറപ്പെടും. ഫോൺ: 9544001194.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama