go

നാരങ്ങാനം കക്കണ്ണിമല ഭീഷണിയിൽ: 13 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

pathanamthitta-naranganam-kakkannimala
സമീപവാസികൾക്ക് ദുരന്തഭീഷണിയായ നാരങ്ങാനത്തെ കക്കണ്ണിമല
SHARE

പത്തനംതിട്ട ∙ നാരങ്ങാനം പഞ്ചായത്ത് 13–ാം വാർഡിലെ കക്കണ്ണിമലയുടെ അടിവാരം നിറയെ ആധിയുടെ ഇരുൾമേഘങ്ങളാണ്. അപകട സ്ഥിതിയിലിരിക്കുന്ന ഭീമൻ പാറകളുടെ അടിവാരത്തു താമസിക്കുന്ന 13 കുടുംബങ്ങളെ കലക്ടറുടെ നിർദേശപ്രകാരം ചാന്തുരത്തിയിലെ എസ്എൻഡിപി ഓഡിറ്റോറിയത്തിലെ ക്യാംപിലേക്കു മാറ്റി. ശേഷിക്കുന്നവർ ബന്ധുവീടുകളിലും മറ്റും അഭയം തേടി. ആകെ അൻപതോളം കുടംബങ്ങളാണ് ഇവിടുള്ളത്.

pathanamthitta-karamala
കാരമലയുടെ അടിവാരത്ത് കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായിരുന്ന ഭാഗം. ഇവിടെ പാതയോട് ചേർന്ന ഭാഗത്തുനിന്ന് വെള്ളം പുറത്തേക്കു വരുന്നതും കാണാം.

റവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ അപകട സ്ഥിതിയുണ്ടെന്ന് വിലയിരുത്തിയിരുന്നു. കനത്ത മഴയെ തുടർന്ന് കക്കണ്ണി മലയിൽ മണ്ണൊലിപ്പ് രൂക്ഷമാണ്. മലയുടെ മുകളിലെ പാറക്കൂട്ടങ്ങളിലെ പുൽപ്പുറ്റുകളിൽ നിന്ന് മണ്ണൊലിച്ച് പോയതിനെ തുടർന്ന് ഏതാനും കല്ലുകൾ കഴിഞ്ഞ വർഷം നിരങ്ങിവീണിരുന്നു.

മലയുടെ ചരുവിലെ മരങ്ങൾക്കിടയിൽ പാറക്കൂട്ടങ്ങൾ തങ്ങിനിൽക്കുന്നതായും നാട്ടുകാർ പറയുന്നു. ശക്തമായ കാറ്റടിച്ചാലോ മഴ തുടർന്നാലോ അപകടം സംഭവിക്കാമെന്ന സ്ഥിതിയാണ് ഇവിടുള്ളത്. ഈ മഴക്കാലത്തും മലയുടെ മുകൾഭാഗം തെളിഞ്ഞുനിൽക്കുന്നതാണ്   അടിവാരത്ത് താമസിക്കുന്നവരെ ഭയപ്പെടുത്തുന്നത്. 160  അടി ഉയരം വരും കക്കണ്ണിമലയ്ക്ക്. 2 കിലോമീറ്റർ ദൈർഘ്യവും.  

പാറ പോലെ പരാതി 

കഴിഞ്ഞവർഷം മലമുകളിൽനിന്ന് കല്ലുകൾ വീണ സംഭവത്തിൽ ആശങ്ക അറിയിച്ചും സത്വര നടപടി വേണമെന്നും ആവശ്യപ്പെട്ട് സമീപ വാസികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ വഴി തുറന്നില്ല. ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. 

നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ മുൻകരുതലായാണ് കുടുംബങ്ങളെ മാറ്റാൻ തീരുമാനിച്ചതെന്നും തുടർ നടപടികൾക്ക് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നുംകടമ്മനിട്ട കരുണാകരൻ ആവശ്യപ്പെട്ടു. മലയിലെ പാറക്കൂട്ടം  ഭീഷണിയാകുന്നതായി  ജിയോളജി വകുപ്പിന്റെ റിപ്പോർട്ടിലുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama