go

ക്യാംപുകളിൽ നിന്ന് മടക്കയാത്ര തുടങ്ങി

pathanamthitta-niranam-thuruth
നിരണം അയ്യങ്കോനാരി പാടശേഖരത്തിനു നടുവിൽ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്ത്.
SHARE

പത്തനംതിട്ട∙ പ്രളയ ജലം ഇറങ്ങിത്തുടങ്ങിയതോടെ  ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു ജനങ്ങൾ മടങ്ങിത്തുടങ്ങി.  മൂന്നു താലൂക്കുകളിൽ 5 ക്യാംപുകൾ നിർത്തലാക്കി; തിരുവല്ലയിൽ ഒന്നും  മല്ലപ്പള്ളിയിലും അടൂരിലും  2 വീതവും.  ജില്ലയിൽ ഇന്നലെ വൈകിട്ടു വരെ  86 ക്യാംപുകളിലായി 1874 കുടുംബങ്ങളിലായി  6409  പേർ താമസിക്കുന്നുണ്ട്.  ഇതിൽ ഭൂരിപക്ഷവും തിരുവല്ല താലൂക്കിലാണ്; 68 ക്യാംപുകളിലായി 1707 കുടുംബങ്ങളിലായി  6063 പേർ. 

വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വീടുകൾ വൃത്തിയാക്കി  താമസം തുടങ്ങാനുള്ള തയാറെടുപ്പാണ്. അതേ സമയം  അപ്പർ കുട്ടനാടൻ മേഖലയിലെ വീടുകളിൽ വെളളം ഇറങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും.  പ്രളയത്തിൽ ജില്ലയിൽ 72 വീടുകൾ ഭാഗികമായും 3 എണ്ണം പൂർണമായും തകർന്നു. ഏറ്റവും കൂടുതൽ തിരുവല്ലയിലാണ്; 21 വീടുകൾ ഭാഗികമായും  2 എണ്ണം പൂർണമായും . റാന്നിയിൽ 9, മല്ലപ്പള്ളിയിൽ 18, കോഴഞ്ചേരിയിൽ 4, അടൂരിൽ 7, കോന്നിയിൽ 13 വീടുകൾ ഭാഗികമായി തകർന്നു.  

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama