go

കയറരുത് ! , ഈ പാലം തോട്ടിൽ വിണേക്കാം

pathanamthitta-pulloly-bridge
തകർച്ച നേരിടുന്ന പുള്ളോലി നടപ്പാലം.
SHARE

ചെട്ടിമുക്ക് ∙ പുള്ളോലി നടപ്പാലത്തിൽ കയറിയിറങ്ങുന്നവർ സൂക്ഷിക്കുക. ഏതു നിമിഷവും അബട്ട്മെന്റ് തകർന്നു പാലം തോട്ടിൽ വീഴാം. വെള്ളപ്പൊക്കം കഴിഞ്ഞതോടെ പാലത്തിന്റെ ഒരു ഭാഗം താഴ്ന്നതാണ് ഇതിനു തെളിവായി ഗ്രാമീണർ ചൂണ്ടിക്കാട്ടുന്നത്. സെന്റ് മേരീസ് സ്കൂൾപടി–ബണ്ടുപാലം, ചെട്ടിമുക്ക്–വലിയകാവ് എന്നീ റോഡുകളെയും അങ്ങാട‌ി, പഴവങ്ങാടി പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു വലിയതോടിനു കുറുകെ പണിതിട്ടുള്ള നടപ്പാലമാണിത്. എഴുപത്തഞ്ചു വർഷത്തോളം പഴക്കം പാലത്തിനുണ്ട്. ഇതിന്റെ കൈവരികൾ തകർന്നിട്ടു കാലങ്ങളായി. അതു പുനർ നിർമിക്കാൻ നടപടിയുണ്ടായിട്ടില്ല. 

തോടിന്റെ ഇരുവശങ്ങളിൽ നിർമിച്ചിട്ടുള്ള കൽക്കെട്ടിലാണ് പാലം താങ്ങി നിൽക്കുന്നത്. കൽക്കെട്ടുകൾക്കു ബലക്ഷയം നേരിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കത്തിൽ തോട് കവിഞ്ഞു റോഡിൽ വെള്ളം കയറിയിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ കൽക്കെട്ടിനു ബലക്ഷയം നേരിട്ടാതാണ് പാലത്തിന്റെ നിലനിൽപ്പിനു പ്രതികൂലമായത്. നടപ്പാലം പൊളിച്ചുനീക്കി പാലം നിർമിക്കണമെന്നും റോഡ് കോൺക്രീറ്റ് ചെയ്യണമെന്നും ആവശ്യമുയർന്നിട്ടു കാലങ്ങളായി.  പഞ്ചായത്തുകളും ജനപ്രതിനിധികളുമൊന്നും ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നില്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama