go

നദീതീരം ഇടിയുന്നു; വീടുകൾക്ക് ഭീഷണി

pathanamthitta-river-side-demolishing
പെരുമ്പുഴ ബോട്ടുജെട്ടിക്കു സമീപം തുണ്ടിയിൽ ടി.സി. മാത്യുവിന്റെ ചുറ്റുമതിലും മുറ്റവും ഇടിഞ്ഞതാണ നിലയിൽ.
SHARE

റാന്നി ∙ വെള്ളപ്പൊക്കത്തിനു പിന്നാലെ പമ്പാനദിയുടെ തീരം ഇടിഞ്ഞമരുന്നത് വീടുകൾക്കു ഭീഷണി. തീരവാസികൾ ആശങ്കയിൽ. പെരുമ്പുഴ ബോട്ടുജെട്ടിക്കു സമീപം തുണ്ടിയിൽ ടി.സി. മാത്യുവിന്റെ വീടിന്റെ ചുറ്റുമതിലും മുറ്റവും ഇടിഞ്ഞമർന്നതാണ് അവസാന സംഭവം. വീടിന്റെ പൂമുഖത്തോടു ചേർന്നു വരെ മുറ്റമിടിഞ്ഞിട്ടുണ്ട്. മഴ കനത്താൽ കൂടുതൽ ഭാഗം തകരും. ഇതു വീടിന്റെ നിലനിൽപ്പിനെ ബാധിക്കും. 

റാന്നി പുതിയ പാലത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്തേക്കാണ് ചുറ്റുമതിൽ ഇടിഞ്ഞുതാണത്. കല്ലും മണ്ണും സമീപന പാതയിൽ കിടക്കുന്നു. രണ്ടും മൂന്നും ദിവസം ആറ്റിൽ വെള്ളം പൊങ്ങിക്കിടക്കുമ്പോൾ തീരം കുതിരും. വെള്ളമിറങ്ങുന്നതിനു പിന്നാലെ ഇടിച്ചിലും തുടങ്ങും. ആറ്റു തീരങ്ങളിലേക്കു ജനങ്ങൾക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama