go

മഴ കുറഞ്ഞെങ്കിലും ദുരിതങ്ങൾ ബാക്കി

pathanamthitta-camp-scene
ബഞ്ച് ചേർത്തിട്ടു കട്ടിലും സ്വന്തം കൈത്തണ്ട തലയണയുമാക്കി മാറ്റി ദുരിതങ്ങൾ എല്ലാം മറന്ന് ഉള്ള സ്ഥലത്തു ചടഞ്ഞുകൂടി ഒരു മയക്കം. പന്തളം പൂഴിക്കാട് ഗവ. യുപി സ്കൂളിലെ ക്യാംപിൽ നിന്നുള്ള കാഴ്ച.
SHARE

കൊടുമൺ ∙ രാവിലെ ശക്തമായിരുന്നെങ്കിലും ഉച്ചയോടെ മഴയ്ക്കു ശമനം. പഞ്ചായത്തിലെ കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൽ ആണ്. പാടശേഖരങ്ങളിൽ നിന്ന് വെള്ളം വലിഞ്ഞു മാറിയെങ്കിൽ മാത്രമേ കൃഷി നാശത്തിന്റെ തോത് അറിയാൻ കഴിയൂ. ഏഴംകുളം–കൈപ്പട്ടൂർ റോഡരികിൽ പൈപ്പ് സ്ഥാപിച്ച ഭാഗത്ത് മണ്ണ് ഒലിച്ചുപോയി കുഴിയായി.

‌ഇന്നലെയും പലഭാഗത്തും വാഹനങ്ങൾ താഴ്ന്ന് അപകടം ഉണ്ടായി. അടുത്തിടെ ടാറിങ് നടത്തിയ റോഡിൽ വരെ മൺകൂനയും രൂപം കൊണ്ടിരിക്കുകയാണ്. നെടുമൺകാവ് കിളന്നമണ്ണിൽ വിൽസൺ പറമ്പിന്റെ സംരക്ഷണഭിത്തി തകർന്നു. കൽക്കെട്ടു ഭാഗമാണ് ഇളകി മാറിയത്.

പ്ലാന്റേഷൻ മേഖലയെ കൈവിടരുത്

കൊടുമൺ ∙ മഴ ശക്തമായതോടെ ദുരവസ്ഥയിൽ ആയ പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തും പ്ലാന്റേഷൻ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് കിടത്തി ചികിത്സ അനുവദിച്ചും തൊഴിലാളികളെ സംരക്ഷിക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് കൊടുമൺ ജി. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, ആർ. സുകുമാരൻ നായർ, വി. മനോജ്കുമാർ, എ. രാജേന്ദ്രൻ, സി.ജി. അജയൻ, ആർ. സുജിത്ത്, കെ.ആർ. രമ, കെ. മണിലാൽ, കെ. ശ്യാമള എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama