go

മാലിന്യമെല്ലാം ആറ്റിലേക്ക്

pathanamthitta-waste-dumping
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപം പൊതുസ്ഥലത്ത് തള്ളാനായി പഞ്ചായത്തിന്റെ വാഹനത്തിൽ മാലിന്യമെത്തിച്ചപ്പോൾ.
SHARE

റാന്നി ∙ ഓരോ വെള്ളപ്പൊക്കം പിന്നിടുമ്പോഴും പമ്പാനദി വഹിക്കേണ്ടിവരുന്നത് ടൺ കണക്കിനു മാലിന്യം. ടൗണിലും പരിസരങ്ങളിലും നിന്നൊഴുകിയെത്തുന്ന മലിനവസ്തുക്കളാണ് ആറിനു ഭീഷണിയാകുന്നത്. ടൗണിലെ പെരുമ്പുഴ, ഇട്ടിയപ്പാറ, പേട്ട എന്നീ പഞ്ചായത്ത് ആസ്ഥാനങ്ങളിലൊന്നും മാലിന്യ സംസ്കരണത്തിനു സംവിധാനങ്ങളില്ല. പൊതുസ്ഥലങ്ങളിലും കുറ്റിക്കാടുകളിലും തരിശായി കിടക്കുന്ന ഭൂമികളിലുമെല്ലാം മലിനവസ്തുക്കൾ ജനം വലിച്ചെറിയുന്നു.

pathanamthitta-waste
ഇട്ടിയപ്പാറ ബൈപാസിന്റെ പരിസരത്ത് വെള്ളപ്പൊക്കത്തിൽ അടിഞ്ഞു കിടക്കുന്ന മലിനവസ്തുക്കൾ.

കോഴി, മീൻ കടകളിലെ അവശിഷ്ടങ്ങളെല്ലാം ഇത്തരത്തിലാണ് സംസ്കരിക്കുന്നത്. പഴവങ്ങാ‌ടി, അങ്ങാ‌ടി പഞ്ചായത്തുകൾ വാഹനങ്ങളിൽ കടകളിലെ മാലിന്യം ശേഖരിക്കുന്നുണ്ട്. മാമുക്ക് തോടിന്റെ കരയിലും ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന്റെ സമീപത്തെ പൊതുസ്ഥലത്തുമാണ് അവ തള്ളുന്നതെന്ന് ആക്ഷേപമുണ്ട്. 

മഴക്കാലത്ത് മലിനവസ്തുക്കൾ ചീഞ്ഞുനാറും. മഴ ശക്തിപ്പെടുമ്പോൾ അവ ഒഴുകി വലിയതോട്ടിലെത്തും. പിന്നീട് അവ എത്തുന്നത് പമ്പാനദിയിലാണ്. പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ, കുപ്പികൾ തുടങ്ങിയവയെല്ലാം വെള്ളപ്പൊക്കക്കാലത്ത് തോടുകളിൽ കെട്ടിക്കിടക്കുന്നതു കാണാം. തോടുകളിലൂടെ ഒഴുകിയെത്തുന്ന പാഴ്‌വസ്തുക്കൾ കരകളിലും അടിയാറുണ്ട്. പ്ലാസ്റ്റിക് ചാക്കിലും മറ്റും നിറച്ചു തള്ളുന്നവ ഒഴുകിപ്പോകാറില്ല. അവ കരകളിൽ കെട്ടിക്കിടക്കും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama