go

കാർഷിക വിളകളുടെ കച്ചവടം സജീവം

pathanamthitta-vadathukav
വടക്കടത്തുകാവ്–പറക്കോട് റോഡരികിൽ കൃഷിയിടത്തിനരികിലെ വഴിയോര വിപണി
SHARE

ഏനാത്ത് ∙ ഓണക്കാലത്ത് കൃഷിയിടങ്ങൾക്കരികിലും വഴിയോരങ്ങളിലും വിപണികൾ തുറന്ന് കാർഷിക വിളകളുടെ കച്ചവടം സജീവമായി. സ്വന്തമായി ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾ ഇടനിലക്കാരില്ലാതെ പൊതുവിപണികളിലെ വിലയ്ക്കു വിറ്റഴിക്കാൻ കഴിയുമെന്നതാണ് കർഷകർക്കുള്ള നേട്ടം.

കൂടാതെ ആളുകൂടുന്ന ഇടമാണെങ്കിൽ കൃഷിയിടത്തിൽ ഇല്ലാത്തവ പുറത്തു നിന്നെത്തിച്ച് വിറ്റഴിച്ച് അൽപം ലാഭം നേടുകയും ചെയ്യാമെന്നാണ് കർഷകർ പറയുന്നത്. 

ഏത്തക്കുല, ചേമ്പ്, പടവലം, പയർ, ഇഞ്ചി എന്നിവയൊക്കെ കൃഷിയിടത്തിൽ സുലഭമാണ്. ചേമ്പിനൊപ്പം ചേന, കാച്ചിൽ എന്നിവയ്ക്കും പ്രിയമുണ്ട്. എന്നാൽ ഇക്കുറി പാവയ്ക്ക, വെള്ളരി എന്നിവ വളരെ കുറവാണ്. 100 രൂപയാണ് ഒരു കിലോ പാവയ്ക്കയുടെ വില. വിഷുക്കാലത്ത് 20 രൂപയായിരുന്ന വെള്ളരിയുടെ വില ഇപ്പോൾ 50 രൂപയാണ്. കൃഷിയില്ലാത്തതു കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.

വിളവെടുത്തു കൊണ്ടുവരുന്ന ചെറിയ ഏത്തക്കുലകൾക്ക് ആശ്യക്കാർ ഏറെയാണ്. 300 രൂപയിൽ താഴെ വില വരുന്ന കുല ഇത്തരം വിപണിയിൽ വിറ്റഴിക്കാൻ പ്രയാസമില്ലെന്ന് കർഷകർ പറയുന്നു. വില ഉയരുന്നതും കർഷകർക്ക് ആശ്വാസമാണ്. ഏത്തക്കുല കൃഷിയിടത്തിലും വഴിയോര വിപണിയിലും നേരിട്ട് വിറ്റഴിക്കുന്നതിനാൽ ഒരു കിലോയ്ക്ക് 65 മുതൽ 70 രുപ നിരക്കിൽ ലഭിക്കും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama