go

ഓണം സമൃദ്ധമാക്കാൻ കാർഷിക വിപണികൾ

pathanamthitta-kodumon
കൊടുമണ്ണിൽ ആരംഭിച്ച ഓണം സമൃദ്ധി കാർഷിക വിപണി ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കൊടുമൺ ∙ പഞ്ചായത്ത്, കൃഷി ഭവൻ, ഫാർമേഴ്സ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ഓണം സമൃദ്ധി കാർഷിക വിപണി ആരംഭിച്ചു. ഓണം പ്രമാണിച്ച് പൊതുജനങ്ങൾക്ക് 30 ശതമാനം വിലക്കുറവിൽ സാധനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണി ആരംഭിച്ചിരിക്കുന്നത്.

കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പഴം, പച്ചക്കറികൾ എന്നിവ പൊതു വിപണിയിലെ വിലയുടെ 10 ശതമാനം അധിക വില നൽകി ആണ് സംഭരിക്കുന്നത്.

പച്ചക്കറി കൂടാതെ വിവിധയിനം കാർഷിക ഉൽപന്നങ്ങൾ, അരി, പൊടി ഉൽപന്നങ്ങൾ തുടങ്ങിയവയും വിപണിയിൽ ഒരുക്കിയിട്ടുണ്ട്.

ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, എം.ആർ.എസ്. ഉണ്ണിത്താൻ, എൻ.കെ. ഉദയകുമാർ, ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ. സലിം, ബിജി സി. ജോർജ്, കൃഷി ഓഫിസർ എസ്. ആദില, സെക്രട്ടറി പി.കെ. അശോകൻ, പ്രമോദ് കൊടുമൺചിറ എന്നിവർ പ്രസംഗിച്ചു.

ഓണം വിപണി

തട്ട ∙ പന്തളം തെക്കേക്കര എസ്‌സിബിയിൽ ഓണം വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ബി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി.ആർ. ചന്ദ്രൻപിള്ള, പി. നാരായണ പിള്ള, വിലാസിനി, സെക്രട്ടറി ടി.കെ. അനന്തകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.

പുല്ലാട് ∙ ‌‌ഓണാഘോഷത്തിൽ സകുടുംബം പങ്കെടുത്ത് ജില്ലാ കലക്ടർ പങ്കുവെച്ചത് തന്റെ ബാല്യകാല ഓണസ്മരണകൾ. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണഘോഷത്തിലാണ് കലക്ടറും ഭാര്യ ഡോ. ഫാത്തിമയും പങ്കെടുത്തത്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama