go

ഉപ്പേരി, പായസം: നാട് ഓണ രുചികളിലേക്ക്

pathanamthitta-thiruvalla
തിരുവല്ല കച്ചേരിപ്പടിയിൽ‌ എൻഎസ്എസ് താലൂക്ക് യൂണിയൻ മന്നം സോഷ്യൽ‌ സർവീസ് സൊസൈറ്റി തുടങ്ങിയ ഹോർട്ടികോർപ് ഓണച്ചന്ത
SHARE

തിരുവല്ല ∙ ഉപ്പേരി വറുത്തും പായസം വച്ചും നാടൻ പലഹാരങ്ങൾ ഉണ്ടാക്കിയും നാടുനീളെ ഓണാഘോഷത്തിന്റെ തിരക്കിലേക്ക്. പൊടിയാടി ജംക്‌‌ഷനിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉപ്പേരി വിൽപന തുടങ്ങി. ഒപ്പം പരിപ്പു പായസവുമുണ്ട്. ഇതിനു പുറമേ കുടുംബശ്രീ ഉത്പന്നങ്ങളും. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വിവിധയിനം പായസങ്ങളുമായി പബ്ലിക‌് സ്റ്റേഡിയത്തിനു സമീപം കുടുംബശ്രീ സൂക്ക് വില്ലേജിൽ അടപ്രഥമൻ, അവൽപായസം, പൈനാപ്പിൽ, കാരറ്റ്, പപ്പായ പായസം എന്നിവ ലഭിക്കും. അതിവിശിഷ്ട പായസങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ എത്തുന്നത്.

പായസമേളയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ നിർവഹിച്ചു.

ബിജു ലങ്കാഗിരി, റീന സാമുവൽ, ഏലിയാമ്മ തോമസ്, എ.മണികണ്ഠൻ, എസ്.അജിത്, അനിത കെ.നായർ എന്നിവർ പ്രസംഗിച്ചു.

എൻഎസ്എസ് ഓണച്ചന്ത തുറന്നു

തിരുവല്ല ∙ കച്ചേരിപടിയിൽ എൻഎസ്എസ് താലൂക്ക് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റി സ്വയം സഹായ സംഘങ്ങളുടെയും നേതൃത്വത്തിൽ വീട്ടിൽ നിർമിച്ച മസാലകൾ, ഉപ്പേരികൾ തുടങ്ങിയവയും ഹോർട്ടികോർപ്പിന്റെ പച്ചക്കറികൾ സബ്സിഡി നിരക്കിലും വിൽപന തുടങ്ങി.

 ചന്തയുടെ ഉദ്ഘാടനം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നെടുമ്പ്രം കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള ഓണച്ചന്തയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.

 കൃഷിഭവനു സമീപം തിരുവല്ല-അമ്പലപ്പുഴ റോഡിൽ ഒറ്റത്തെങ്ങ് ജംക്‌ഷനു സമീപമാണ് ഓണച്ചന്ത. കുറ്റൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള ഓണച്ചന്ത തൈമറവുംകര, കൃഷിഭവൻ എന്നിവിടങ്ങളിലാണു പ്രവർത്തിക്കുന്നത്. ചന്തകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് നിർവഹിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama