go

ജില്ലാതല ഓണാഘോഷം 12 മുതൽ

maveli
SHARE

ഘോഷത്തിന് അവിട്ടം നാളായ 12ന് തുടക്കമാവും. ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. 3ന് സെന്റ് പീറ്റേഴ്‌സ് ജംക്‌ഷനിൽ നിന്ന് നഗരസഭാ ബസ് സ്റ്റാൻഡിലേക്ക് ഓണാഘോഷ വിളംബര ജാഥ നടക്കും. ശിങ്കാരിമേളം, തിരുവാതിര, ദഫ്മുട്ട്, മാർഗംകളി, പരിചമുട്ട്, ചെണ്ടമേളം തുടങ്ങിയ വിവിധ കലാപരിപാടികൾ വിളംബര ജാഥയിലുണ്ടാകും.

5ന് ബസ് സ്റ്റാൻഡിന് സമീപമുള്ള ഓപ്പൺ സ്റ്റേജിൽ മന്ത്രി കെ.രാജു ഓണാഘോഷം ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈകിട്ട് 6.30 മുതൽ മെഗാഷോ. 14ന് 3ന് അടൂർ സെൻട്രൽ ജംക്‌ഷനിലേക്ക് ഘോഷയാത്ര നടക്കും. 5ന് നടക്കുന്ന സമാപന സമ്മേളനം ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 6 മുതൽ സംഗീത കച്ചേരി. 7 മുതൽ ഗാനമേളയും മിമിക്‌സ് പരേഡും ഉണ്ടാകും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama