go

അറയാഞ്ഞിലിമണ്ണിൽ പാലത്തിന് ഊരുമൂപ്പന്റെ നിവേദനം

SHARE

മുക്കൂട്ടുതറ∙ കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പമ്പാനദിയിലെ അറയാഞ്ഞിലിമണ്ണിൽ പാലം നിർമിക്കണമമെന്ന് ആവശ്യപ്പെട്ട് ജില്ലാ പട്ടികജാതി വികസന ഓഫിസർക്ക് ഊരുമൂപ്പന്റെ നിവേദനം. മഴയിൽ അറായഞ്ഞിലിമൺ കോസ് വേ മൂടിപ്പോകകയും തൂക്കുപാലം തകരുകയും ചെയ്ത സാഹചര്യത്തിലാണു മൂപ്പൻ ടി.കെ.ജോസിന്റെ നിവേദനം. 

മൂന്നു വശവും വനവും ഒരു വശം പമ്പാനദിയും ചുറ്റിക്കിടക്കുന്ന പ്രദേശമാണ് അറയാഞ്ഞിലിമൺ. 200 പട്ടികവർഗ കുടുംബങ്ങളാണ് ഇവിടെയുള്ളത്. 41 പട്ടിക വർഗ കുടുംബങ്ങൾ ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ഗ്രാമത്തിനു വെളിയിലാണു താമസിക്കുന്നത്. 

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലാണു തൂക്കുപാലം ഒലിച്ചു പോയത്. ചെറിയ വെള്ളപ്പൊക്കമുണ്ടായാൽപ്പോലും കോസ് വേ മൂടിപ്പോകുന്നതിനാൽ ഗ്രാമവാസികൾക്കു പുറംലോകവുമായി പലപ്പോഴും ബന്ധപ്പെടാൻ കഴിയുന്നില്ല. മഴക്കാലം ശക്തിപ്പെടുമ്പോൾ കുട്ടികൾക്കു സ്കൂളിൽ പോകാൻ കഴിയില്ല. ഡയാലിസിസ് അടക്കമുള്ള കാര്യങ്ങൾക്കു രോഗികൾക്കു പോകാൻ കഴിയുന്നില്ല. കൃത്യസമയം ചികിൽസ കിട്ടാതെ രണ്ടു പേർ മഴക്കാലത്തു മരണത്തിനു കീഴടങ്ങിയതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

പ്രശ്നം പരിഹരിക്കാൻ പട്ടികവർഗ അടിസ്ഥാന വികസന പദ്ധതിയിൽപ്പെടുത്തിയോ റീബിൽഡ് കേരളയിൽപ്പെടുത്തിയോ വാഹനം കടന്നു പോകാൻ കഴിയുന്ന പാലം നിർമിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama