go

അച്ചാർ വിഭവങ്ങളുമായി വിപണി സജീവം

PATHAN~4
കടമ്പനാട് ജംക്‌ഷനിലെ വഴിയോര അച്ചാർ വിഭവ വിപണി
SHARE

ഏനാത്ത് ∙ ഓണസദ്യയ്ക്കുള്ള അച്ചാർ വിഭവങ്ങളുമായി വിപണികൾ സജീവം. മാങ്ങ, ചെറുനാരങ്ങ, നെല്ലിക്ക എന്നിവയാണ് പ്രധാന വിഭവങ്ങൾ. കണ്ണി മാങ്ങ മുതൽ ജാതിക്ക വരെയുള്ള അച്ചാറുകൾ വിപണിയിൽ ലഭ്യമാണെങ്കിലും ഓണസദ്യക്കായി കലർപ്പില്ലാത്ത അച്ചാർ വീട്ടിലൊരുക്കുന്നതാണ് മലയാളിയുടെ ശീലം. എന്നാൽ വിഭവങ്ങൾക്കും അവ ഒരുക്കുന്നതിനുള്ള ചേരുവകൾക്കും വില ഉയർന്നു.  അച്ചാറിടുന്നതിനായി തരം തിരിച്ചു വിൽക്കുന്ന ചെറുനാരങ്ങയ്ക്ക് 200 രുപയാണ് ഒരു കിലോയുടെ വില.100 രുപയാണ് നെല്ലിക്കയുടെയും മാങ്ങയുടെയും വില. 

തമിഴ്നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് തെക്കൻ - മധ്യകേരളത്തിൽ ചെറുനാരങ്ങ എത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 30 രുപയായിരുന്നു പച്ച മാങ്ങയുടെ നില. ഇപ്പോൾ വിപണിയിൽ തെക്കൻ ജില്ലകളിലെ തോട്ടങ്ങളിൽ വിളയുന്നവയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നവയുമുണ്ട്.

ഓഗസ്റ്റ് മുതൽ വന മേഖലയിൽ നിന്ന് ചെറിയ  നെല്ലിക്കയും തോട്ടങ്ങളിൽ നിന്നുള്ള വലുപ്പമുള്ള ഇനവും എത്തുന്നുണ്ട്. വിഭവങ്ങൾക്കൊപ്പം ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ ചേരുവകൾക്കും വില ഉയർന്നിട്ടുണ്ട്. ഗുണമേന്മയുള്ള ഇഞ്ചിക്കും വെളുത്തുള്ളിക്കും പൊതുവിപണിയിൽ കിലോയ്ക്ക് 160 രൂപ വരെ നൽകണം. വഴിയോര വിപണിയിലും ഉന്തുവണ്ടികളിലും അച്ചാർ തയാറാക്കുന്നതിനുള്ള വിഭവങ്ങളുടെ വിൽപന സജീവമാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama