go

ഓണത്തിന് രുചിയേകാൻ പഴം–പച്ചക്കറി ചന്തകൾ

PATHAN~1
റാന്നി പെരുമ്പുഴയിൽ കൃഷി വകുപ്പ് തുറന്ന പഴം പച്ചക്കറി വിപണി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

റാന്നി ∙ കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഓണം സമൃദ്ധി പഴം–പച്ചക്കറി ഓണച്ചന്തകൾ തുടങ്ങി. റാന്നി, പഴവങ്ങാടി, അങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകളിലായി 11 ചന്തകളാണ് തുടങ്ങിയത്.

റാന്നി ബിഎൽഎഫ്ഒയുടെ നേതൃത്വത്തിലുള്ള വിപണി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് കുര്യാക്കോസ് ആദ്യ വിൽപന നടത്തി. പഞ്ചായത്തംഗങ്ങളായ സി.ജി. വേണുഗോപാൽ, ജോജി തോമസ്, കൃഷി ഡപ്യൂട്ടി ഡയറക്ടർ അനില മാത്യു, അസിസ്റ്റന്റ് ഡയറക്ടർ മഞ്ജുള മുരളീകൃഷ്ണൻ, ഷാജി നെല്ലിമൂട്ടിൽ, പി.ആർ. പ്രസാദ്, രാജു മരുതിക്കൽ, ശശികുമാർ, ജോജി കഞ്ഞിക്കുഴിയിൽ, ലിസി ദിവാൻ, തെക്കേപ്പുറം വാസുദേവൻ, സുജാത എന്നിവർ പ്രസംഗിച്ചു.

അങ്ങാടി വിപണി ജില്ലാ പഞ്ചായത്തംഗം എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ഷംസുദ്ദീൻ ആദ്യ വിൽപന നടത്തി. ദീനാമ്മ സെബാസ്റ്റ്യൻ, പ്രീത രാജേഷ്, എ.എസ്. ഷീബ, മാത്യൂസ് പടിഞ്ഞാറെമണ്ണിൽ, ഷിബു സാമുവൽ, കൊച്ചുമോൾ പൂവത്തൂർ, ദീപ സജി, ശാരിക ബിനു, അനിതാഭായ്, ആശ ടി. തമ്പി, സോണി മാത്യു, സാം മാത്യു, എംഎം. മുഹമ്മദ് ഖാൻ, ടി.സി., തോമസ്, വി.ടി. അലക്സാണ്ടർ, ശിവരാമൻ, ടി.കെ. രാധാകൃഷ്ണൻ, സമദ് മേപ്രത്ത്, രാജമ്മ ബർണബാസ് എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama