go

ആവേശമായി ആദിപമ്പ- വരട്ടാർ ജലോത്സവം

pathanamthitta-jalagoshayatra
ഇരവിപേരൂരിൽ നടന്ന ആദിപമ്പ-വരട്ടാർ ജലോത്സവത്തോടനുബന്ധിച്ച് നടന്ന പള്ളിയോടങ്ങളുടെ ജലഘോഷയാത്ര.
SHARE

ഇരവിപേരൂർ ∙ കേരളത്തിൽ വലിയ ചർച്ചയ്ക്കും മാറ്റത്തിനു വഴിയൊരുക്കിയതാണ് ആദിപമ്പ-വരട്ടാർ പുനരുജ്ജീവനമെന്നും വരും തലമുറയ്ക്കുള്ള സമ്മാനമാണ് ഇതെന്നും വീണാ ജോർജ് എംഎൽഎ. ആദിപമ്പ-വരട്ടാർ ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി അധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. 

ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ടി.എൻ.സീമ ജലമേള ഫ്ലാഗ് ഓഫ് ചെയ്തു. ജലമേളക്ക് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരം നടന്നു. ആറന്മുള പള്ളിയോടങ്ങളുടെ പാരമ്പര്യത്തനിമയിലുള്ള ജലോത്സവത്തിൽ എ ബാച്ചിൽ ഓതറ പള്ളിയോടവും ബി ബാച്ചിൽ കോടിയാട്ടുകരയും വിജയിച്ച് ഹരിത കേരളം ട്രോഫി നേടി. ആന്റോ ആന്റണി എംപി ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായി എത്തിയ കിഴക്കനോതറ-കുന്നേകാടിന് എബാച്ചിലും മേപ്രം തൈമറവുംകര പള്ളിയോടത്തിന് ബി ബാച്ചിലും മങ്കൊമ്പ് ശിവശങ്കരപ്പിള്ള സ്മാരക ട്രോഫി നേടി.

പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി ട്രോഫി സമ്മാനിച്ചു. മികച്ച പള്ളിയോട ഗ്രൂപ്പുകളായി പാടിത്തുഴഞ്ഞെത്തിയ മേപ്രംതൈമറവുംകരയും-കോടിയാട്ടുകരയും മികച്ച സംഘത്തിനുള്ള ട്രോഫി നേടി. എ ബാച്ചിൽ ഓതറയും കിഴക്കനതോറ-കുന്നേകാടും ഉൾപ്പെടുന്ന ഗ്രൂപ്പ് വിജയികളായി. ബി ബാച്ചിൽ പങ്കെടുത്ത തൈമറവും കരപള്ളിയോടം ഒരു പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തി ആയത്.

കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ കെ.അനന്തഗോപൻ ഇരവിപേരൂർ പഞ്ചായത്ത് പള്ളിയോടങ്ങൾക്ക് ഏർപ്പെടുത്തിയ ഗ്രാൻഡ് വിതരണം ചെയ്തു.കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.കൃഷ്ണകുമാർ, സ്വാഗത സംഘം ചെയർമാൻ എൻ.രാജീവ്, കൺവീനർ ചന്ദ്രൻ പിള്ള ഓതറ, ഹരിത കേരളം ജില്ലാ കോ- ഓർഡിനേറ്റർ ആർ.രാജേഷ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ രാഹുൽ രാജ് എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama