go

അവിട്ടം ജലോത്സവം 12ന്

pathanamthitta-boat-race
SHARE

റാന്നി∙ നാടിന് കാഴ്ചയുടെ വിസ്മയം തീർക്കുന്ന അവിട്ടം ജലോത്സവത്തിൽ 10 പള്ളിയോടങ്ങൾ പങ്കെടുക്കും. 12ന് 2ന് പമ്പാനദിയിലെ പെരുമ്പുഴ കടവിലാണ് ജലോത്സവം. മത്സരം ഒഴുവാക്കിയും  ജലഘോഷയാത്രക്കു പ്രാധാന്യം നൽകിയുമാണ് ഇത്തവണ വള്ളംകളി. അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി. ഐക്യത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും സന്ദേശം വിളംബരം ചെയ്തുകൊണ്ടാണ്  ജലഘോഷയാത്ര നടക്കുക.  

ഇടക്കുളം, റാന്നി, പൂല്ലൂപ്രം, കീക്കൊഴൂർ, ഇടപ്പാവൂർ പേരൂർ, ഇടപ്പാവൂർ, കാട്ടൂർ, കോറ്റാത്തൂർ കൈതക്കോടി, ചെറുകോൽ,  അയിരൂർ എന്നീ പള്ളിയോടങ്ങൾ പരമ്പരാഗത ശൈലിയിൽ  വഞ്ചിപ്പാട്ടു പാടി തുഴഞ്ഞാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്രയുടെ ഉദ്ഘാടനം രാജു ഏബ്രഹാം എംഎൽഎ നിർവഹിക്കും. എൻഎസ്എസ് യൂണിയൻ പ്രസിഡന്റ്  വി.ആർ. രാധാകൃഷ്ണൻ  മുഖ്യാതിഥിയായിരിക്കും.

ജലോത്സ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷതവഹിക്കും. പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റുകൾ  അവിട്ടം ജലോത്സവ സമിതി രക്ഷാധികാരി തോമസ് ഫിലിപ് ഡെൽറ്റ വിതരണം ചെയ്യും. എ ബാച്ച്  പള്ളിയോടങ്ങൾക്കുള്ള ദക്ഷിണ പി.എൻ.നീലകണ്ഠൻ നമ്പൂതിരിയും ബി ബാച്ചിനുള്ള ദക്ഷിണ ജി.രതീഷും വിതരണം ചെയ്യും. നാടൻ പന്തുകളി മത്സര വിജയികൾക്കുള്ള ട്രോഫികൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.വി.മാത്യു വിതരണം ചെയ്യും. പഴവങ്ങാടി കരയിലാണ് പ്രധാനവേദി. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama