go

നിർധന വിദ്യാർഥികളെ സമൂഹം കൂടുതൽ കരുതണം: കേന്ദ്രമന്ത്രി

pathanamthitta-niranjan-jyothi
വിഎച്ച്പിയുടെ സേവാ വിഭാഗമായ വിവേകാനന്ദ കൾചറൽ സൊസൈറ്റിയുടെ കീഴിലുള്ള ബാലികാ – ബാലാശ്രമങ്ങളിലെ കുട്ടികളുടെ ഓണക്കാല സംഗമം ബാലകാരുണ്യം –2019ന്റെ സമാപന സമ്മേളനം പുല്ലാട് ശിവപാർവതി ബാലികാശ്രമത്തിൽ കേന്ദ്രമന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി ഉദ്ഘാടനം ചെയ്യുന്നു. വിജി തമ്പി, സ്വാമി പ്രജ്ഞാനന്ദ തീർഥപാദർ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ശശികുമാര വർമ, ഡോ. അനന്തശയനവർമ, സരള എസ്.പണിക്കർ എന്നിവർ സമീപം
SHARE

പുല്ലാട് (പത്തനംതിട്ട) ∙ കരുതലിന്റെ കരങ്ങൾ കൂടുതലായി നീട്ടി, നിർധനരും നിരാലംബരുമായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഓരോരുത്തരും ഏറ്റെടുത്താൽ സമൂഹം എല്ലാ രീതിയിലും കൂടുതൽ സമ്പന്നമാകുമെന്ന് കേന്ദ്രമന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി. വിശ്വഹിന്ദു പരിഷത്തിന്റെ സേവാ വിഭാഗമായ വിവേകാനന്ദ കൾചറൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ബാലിക ബാലാശ്രമങ്ങളിലെ കുട്ടികളുടെ ഓണക്കാല സംഗമമായ ‘ബാലകാരുണ്യം –2019’ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ബി.ആർ.ബലരാമൻ അധ്യക്ഷത വഹിച്ചു. വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥ പാദർ പ്രഭാഷണം നടത്തി. 

വിഡിയോ കോൺഫറൻസിലൂടെ കുമ്മനം രാജശേഖരൻ സന്ദേശം നൽകി. പന്തളം കൊട്ടാര ട്രസ്റ്റ് പ്രസിഡന്റ് ശശികുമാരവർമ, തൃശൂർ രാജരാജേശ്വരി മഹാ ശക്തി പീഠം പ്രതിനിധി ഡോ. അനന്തശയന ശർമ, ആർഎസ്എസ് ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വിജയമോഹൻ, വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.വെങ്കിടേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സരള എസ്.പണിക്കർ, ജില്ലാ സെക്രട്ടറി കെ.കെ.സുഭാഷ്, ജനറൽ കൺവീനർ അജിത് പുല്ലാട് എന്നിവർ പ്രസംഗിച്ചു. ബാലകാരുണ്യ പുരസ്കാരം കേന്ദ്ര മന്ത്രിയിൽനിന്ന് ഡോ. അനന്തശയന ശർമ ഏറ്റുവാങ്ങി. സംവിധായകൻ വിജി തമ്പി ഓണക്കോടികൾ വിതരണം ചെയ്തു. ഓണസദ്യയും നടന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama